ട്രംപിന്റെ വാക്ക് അടവ്! ഇസ്രായേലിലേക്ക് ഇടതടവില്ലാതെ യുഎസ് സൈനിക വിമാന പ്രവാഹം, സ്ക്രീൻഷോട്ടുമായി ജേക്കബ് കെ. ഫിലിപ്പിന്റെ നിരീക്ഷണം

Published : Mar 24, 2026, 10:42 PM IST
Flight tracking map showing US Boeing C-17 Globemaster aircraft flying from Europe to Israel.

Synopsis

പശ്ചിമേഷ്യയിൽ ആക്രമണം ഉണ്ടാകില്ലെന്ന ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനം ഒരു യുദ്ധതന്ത്രമാണെന്ന് വ്യോമയാന വിദഗ്ധൻ ജേക്കബ് കെ. ഫിലിപ്പ്. കൂടുതൽ ശക്തമായ ആക്രമണത്തിന് മുന്നോടിയായി ആയുധങ്ങൾ ഇസ്രായേലിൽ എത്തിക്കാനാണ് ഈ നീക്കമെന്ന് അദ്ദേഹം പറയുന്നു. 

തിരുവനന്തപുരം: പശ്ചിമേഷ്യയിൽ ഇറാന്റെ ഊർജ്ജനിലയങ്ങൾക്ക് നേരെ അഞ്ച് ദിവസത്തേക്ക് ആക്രമണം ഉണ്ടാകില്ലെന്ന ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനയ്ക്ക് പിന്നിൽ കൃത്യമായ യുദ്ധതന്ത്രമുണ്ടെന്ന് വ്യോമയാന വിദഗ്ധൻ ജേക്കബ് കെ. ഫിലിപ്പ്. കൂടുതൽ ശക്തമായ ആക്രമണത്തിന് മുന്നോടിയായി ആയുധങ്ങളും സൈനിക സന്നാഹങ്ങളും ഇസ്രായേലിൽ എത്തിക്കാനുള്ള സാവകാശം നേടാനാണ് ഈ താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപനമെന്ന ഇറാൻ പ്രസ്താവന ശരിവയ്ക്കുന്നതാണ് ചില കണക്കുകളെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാട്ടുന്നു.

ട്രംപിന്റെ പ്രഖ്യാപനം വന്നതിന് പിന്നാലെ ജർമ്മനിയിലെ സ്പാങ്ഡലം, റാംസ്റ്റൈൻ, ഇംഗ്ലണ്ടിലെ മിൽഡൻഹാൾ എന്നീ യുഎസ് സൈനിക താവളങ്ങളിൽ നിന്ന് യുഎസ് വ്യോമസേനയുടെ ബോയിങ് സി-17 ഗ്ലോബ്മാസ്റ്റർ വിമാനങ്ങൾ തുടർച്ചയായി ഇസ്രായേലിലേക്ക് പറക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.

പതിവുപോലെ ആയുധങ്ങളും സൈനിക ഉപകരണങ്ങളും എത്തിക്കുന്ന വിമാനങ്ങളാണ് കാൾസൈനുകൾ, ആര്‍സിഎച്ച്, മൂസെ. അടിയന്തര സ്വഭാവമുള്ള യുദ്ധസാമഗ്രികൾ എത്തിക്കുന്നതിനാണ് ഈ കാൾസൈൻ ഉപയോഗിക്കുന്നത്.

ഈ രണ്ട് വിഭാഗം വിമാനങ്ങളും ഒന്നിച്ച് ഇസ്രായേലിലേക്ക് വരുന്നത് ഇതൊരു വൻതോതിലുള്ള അടിയന്തര സൈനിക നീക്കമാണെന്നതിന്റെ സൂചനയാണ്. ഒരു സി-17 വിമാനത്തിന് ഏകദേശം 70-80 ടൺ ചരക്ക് വഹിക്കാൻ ശേഷിയുണ്ട്. ഇത്തരം നിരവധി വിമാനങ്ങൾ യൂറോപ്പിൽ നിന്ന് ഇസ്രായേലിലെത്തി രണ്ടോ മൂന്നോ മണിക്കൂറിനുള്ളിൽ തിരികെ പോയി വീണ്ടും ചരക്കുമായി വരുന്നത് വൻതോതിലുള്ള ആയുധ-സൈനിക ശേഖരണമാണ് നടക്കുന്നത് എന്നതിന് തെളിവാണ്.

ഇറാന്റെ വിലയിരുത്തൽ ശരിയാകുന്നു

ആക്രമണത്തിന് കൂടുതൽ സാവകാശം ലഭിക്കാനുള്ള അമേരിക്കയുടെ തന്ത്രമാണിതെന്ന ഇറാന്റെ പ്രസ്താവന ശരിവെക്കുന്ന രീതിയിലാണ് നിലവിലെ വിമാന നീക്കങ്ങൾ. വെടിനിർത്തൽ പ്രഖ്യാപനത്തിന് ശേഷവും പശ്ചിമേഷ്യൻ ആകാശത്ത് കാണുന്ന ഈ അസാധാരണ സൈനിക നീക്കം വരാനിരിക്കുന്ന വലിയൊരു യുദ്ധത്തിന്റെ മുന്നൊരുക്കമാണെന്ന് ജേക്കബ് കെ. ഫിലിപ്പ് ഫ്ലൈറ്റ് ട്രാക്കിങ് സ്ക്രീൻഷോട്ടുകൾ സഹിതം വിവരിക്കുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

അലി ലാരിജാനിയ്ക്ക് പിൻഗാമി; മുഹമ്മദ് ബാഗർ സോൾഗാദറിനെ സുരക്ഷാ മേധാവിയായി നിയമിച്ച് ഇറാൻ
മേഖലയുടെ സ്ഥിരതയ്ക്ക് പരസ്പര സഹകരണം അനിവാര്യമെന്ന് ഇറാൻ പ്രസിഡന്റ്; യുഎഇ സേനയിൽ സൈനികൻ കൊല്ലപ്പെട്ടു, അഞ്ചു സൈനികർക്ക് പരിക്ക്