
കീവ്: ഇസ്രയേലികള്‍ താമസിക്കുന്ന ഗാസ അതിര്‍ത്തിയില്‍ അബദ്ധത്തില്‍ ബോംബിട്ട് സൈന്യം. ഗാസ അതിര്‍ത്തിയില്‍ 550 ഇസ്രയേലികള്‍ താമസിക്കുന്ന പ്രദേശത്താണ് ഇസ്രയേല്‍ വ്യോമസേനയുടെ യുദ്ധ വിമാനം ബോംബ് വര്‍ഷിച്ചത്. സാങ്കേതിക തകരാറുമൂലമാണ് ഇത്തരം ഒരു അബദ്ധം പറ്റിയത് എന്നാണ് സൈന്യം സംഭവത്തെ തുടര്‍ന്ന് പുറത്തുവിട്ട വിശദീകരണത്തില്‍ പറയുന്നത്.
സംഭവത്തില്‍ ആര്‍ക്കും പരിക്കു പറ്റിയതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. നിര്‍ യിറ്റ്ഴാക് എന്ന വിഭാഗത്തില്‍ പെടുന്ന ആളുകളാണ് ബോംബ് വീണ തെക്കന്‍ ഗാസ അതിര്‍ത്തിയില്‍ താമസിക്കുന്നത്. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഗാസ സന്ദര്‍ശിച്ച ദിവസം തന്നെയാണ് സൈന്യത്തിന് ഇത്തരത്തില്‍ ഒരു വീഴ്ച പറ്റിയത്.
Read More:ഇൻസ്റ്റഗ്രാം വഴി പരിചയം, ഒരുമിച്ച് റീലെടുപ്പ്, 34,000 ഫോളോവേഴ്സ്; അവസാനം ഭര്‍ത്താവ് ബാധ്യതയായി
മാര്‍ച്ച് 18 ന് വീണ്ടു ആരംഭിച്ച വ്യോമാക്രമണം നിലവില്‍ ഗാസയില്‍ തുടരുകയാണ്. ബന്ദികളില്‍ പകുതിപേരെ മോചിപ്പിക്കുകയാണെങ്കില്‍ 45 ദിവസത്തേക്ക് വെടിനിര്‍ത്താമെന്ന് ഇസ്രയേല്‍ പറഞ്ഞതായി ഹമാസ് വ്യക്തമാക്കിയിട്ടുണ്ട്. കരാറിന്‍റെ ആദ്യ ആഴ്ചയില്‍ പകുതി ബന്ദികളെ മോചിപ്പിക്കുക. 45 ദിവസത്തെ വെടിനിര്‍ത്തല്‍ നടപ്പാക്കുക. സഹായങ്ങള്‍ എത്തിക്കുക എന്നിവയാണ് ഇസ്രയേല്‍ മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍. ഇവ ഈജിപ്തില്‍ നിന്നുള്ള മധ്യസ്ഥര്‍ അംഗീകരിച്ചു എന്ന റിപ്പോര്‍ട്ടുകളും പുറത്ത് വന്നിരുന്നു. നിലവില്‍ യുദ്ധം ആരംഭിച്ചതിന് ശേഷം ഏറ്റവും വലിയ പ്രതിസന്ധിയില്‍ കൂടിയാണ് ഗാസ കടന്നുപോകുന്നതെന്ന് യുഎന്‍ വ്യക്തമാക്കി. 2023 ഒക്ടോബര്‍ 7 ന് യുദ്ധം ആരംഭിച്ചപ്പോള്‍ 251 ഇസ്രയേലുകാരെയാണ് ഹമാസ് ബന്ദികളാക്കിയത്. ഇത് 28 പേരെ ഇതുവരെ മോചിപ്പിക്കാന്‍ സാധിച്ചിട്ടില്ല. നിലവില്‍ ബന്ദികളാക്കപ്പെട്ടവരില്‍ 34 പേര്‍ ഇസ്രയേല്‍ സൈനികരാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam