കാത്തിരിക്കാം 4 നാൾ, 'അമേരിക്കൻ പ്രസിഡന്‍റ് 'ബൈഡന് ലോകത്തോട് അവസാനമായി പറയാനുള്ളത് എന്താകും, 15 ന് അറിയാം

Published : Jan 12, 2025, 04:33 PM IST
കാത്തിരിക്കാം 4 നാൾ, 'അമേരിക്കൻ പ്രസിഡന്‍റ് 'ബൈഡന് ലോകത്തോട് അവസാനമായി പറയാനുള്ളത് എന്താകും, 15 ന് അറിയാം

Synopsis

ജനുവരി 20 നാണ് ട്രംപ് അമേരിക്കയുടെ പ്രസിഡന്‍റായി വീണ്ടും അധികാരമേൽക്കുക

ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്‍റ് സ്ഥാനത്ത് നിന്നും പടിയിറങ്ങുന്ന ജോ ബൈഡന്‍റെ അവസാന ഔദ്യോഗിക അഭിസംബോധന ജനുവരി 15 ന് നടക്കും. അമേരിക്കൻ പ്രസിഡന്‍റ് സ്ഥാനത്തിരുന്നുകൊണ്ട് ബൈഡന് എന്താകും പറയാനുള്ളത് എന്ന ആകാംക്ഷയിലാണ് ലോകം. ട്രംപ് അധികാരത്തിലേറുന്നതിന് 5 ദിവസം മുന്നേയാണ് ബൈഡന്‍റെ അവസാന ഔദ്യോഗിക അഭിസംബോധന എന്നതും ശ്രദ്ദേയമാണ്. ജനുവരി 15 ന് അമേരിക്കൻ സമയം രാത്രി 8 മണിക്കാകും ബൈഡന്റെ വിടവാങ്ങൽ പ്രസംഗം. തന്റെ ഭരണകാലയളവിലെ നേട്ടങ്ങൾ മാത്രമല്ല, തനിക്ക് എതിരെ ഉയർന്ന വിമർശനങ്ങൾക്ക് അക്കമിട്ടുള്ള മറുപടിയും ബൈഡന്‍റെ വിടവാങ്ങൽ പ്രസംഗത്തിൽ ഉണ്ടാകും എന്നാണ് കരുതപ്പെടുന്നത്. എന്തായാലും 4 നാൾ കാത്തിരുന്നാൽ മാത്രമേ, ലോകത്തോട് ബൈഡന് എന്താണ് അമേരിക്കൻ പ്രസിഡന്‍റ് എന്ന നിലയിൽ പറയാനുള്ളത് എന്ന് അറിയാനാകു.

ചരിത്രം പിറക്കുമോ? ട്രംപിന്‍റെ സ്ഥാനാരോഹണം കളറാക്കാൻ ഷി ജിൻപിംഗ് എത്തുമോ? ക്ഷണം ഇതുവരെ ലഭിച്ചവരുടെ പട്ടിക!

അതേസമയം ജനുവരി 20 നാണ് ട്രംപ് അമേരിക്കയുടെ പ്രസിഡന്‍റായി വീണ്ടും അധികാരമേൽക്കുക. രണ്ടാം സ്ഥാനാരോഹണ ചടങ്ങ് അത്യാഢംബരമാക്കാനുള്ള നീക്കത്തിലാണ് ട്രംപ് എന്നാണ് വ്യക്തമാകുന്നത്. സ്ഥാനാരോഹണ ചടങ്ങിലേക്ക് ചൈനീസ് പ്രസിഡന്‍റ് ഷി ജിൻ പിംഗ് അടക്കമുള്ളവരെ ട്രംപ് ക്ഷണിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ പറയുന്നത്. 

ആഘോഷമാകും ട്രംപിന്‍റെ രണ്ടാം വരവ്

ജനുവരി 20 നാണ് അമേരിക്കൻ പ്രസിഡന്‍റായി വീണ്ടുമൊരിക്കൽ കൂടി സത്യപ്രതിജ്ഞ ചെയ്ത് ട്രംപ് അധികാരമേൽക്കുക. ഇതുവരെ കണ്ടതിൽ ഏറ്റവും അത്യാഢംബരത്തോടെയാകും ട്രംപ് അധികാരമേൽക്കുക. ട്രംപിന്‍റെ രണ്ടാം സ്ഥാനാരോഹണ ചടങ്ങിൽ ലോക നേതാക്കളുടെ നീണ്ട നിര തന്നെയുണ്ടാകും. ഇതുവരെ ക്ഷണിച്ച വിശിഷ്ടാതിഥികളുടെ പട്ടിക സംബന്ധിച്ച റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. റിപ്പോർട്ടുകൾ പ്രകാരം ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിംഗിന്‍റെ പേരാണ് ഏവരെയും അമ്പരപ്പിച്ചിരിക്കുന്നത്. ജനുവരി 20 ന് അമേരിക്കൻ സമയം ഉച്ചയ്ക്ക് 12 മണിയോടെയാണ് ട്രംപിൻ്റെ സ്ഥാനാരോഹണ ചടങ്ങ് വാഷിംഗ്ടൺ ഡിസിയിലെ യു എസ് ക്യാപിറ്റോളിൽ ആരംഭിക്കുക. അമേരിക്കയുമായി പലപ്പോഴും വാക്പോരിലേർപ്പെടാറുള്ള ചൈനീസ് പ്രസിഡന്‍റ് ഷി ജിൻ പിംഗെ ചടങ്ങിലേക്ക് ക്ഷണിച്ചതാണ് ഏവരെയും അമ്പരപ്പിക്കുന്നത്. ചൈനിസ് പ്രസിഡന്‍റ് ഷി ജിൻപിംഗിനെ തന്‍റെ സത്യപ്രതിജ്ഞയിൽ പങ്കെടുക്കാൻ ട്രംപ് ക്ഷണിച്ചതായും അദ്ദേഹം അത് അംഗീകരിച്ചേക്കുമെന്നാണ് സൂചനയെന്ന് റിപ്പോർട്ടുകളുണ്ട്. അമേരിക്കയുടെ മുഖ്യ രാഷ്ട്രീയ എതിരാളികളിൽ ഒരാളായ കമ്മ്യൂണിസ്റ്റ് നേതാവിന് നൽകിയ അസാധാരണമായ അപൂർവമായ ഓഫറായാണ് ഇത് വിലയിരുത്തപ്പെടുന്നത്. ട്രംപിന്‍റെ ക്ഷണം സ്വീകരിച്ച് ചൈനീസ് കമ്യൂണിസ്റ്റ് നേതാവ് എത്തിയാൽ അതൊരു ചരിത്ര സംഭവമായിരിക്കും. ഇക്കാര്യത്തിൽ വരും ദിവസങ്ങളിൽ സ്ഥിരീകരണമാകും.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

രണ്ട് വലിയ ഡാമുകൾ വറ്റി, ശേഷിക്കുന്നത് 30 ദിവസത്തേക്കുള്ള വെള്ളം മാത്രം; സിന്ധു നദീജല കരാർ മരവിപ്പിച്ച ശേഷം നട്ടംതിരിഞ്ഞ് പാകിസ്ഥാൻ
ഇസ്രായേലിന് പിന്നാലെ പാകിസ്ഥാനും തുര്‍ക്കിയും സൗദിയുടമടക്കം 8 ഇസ്ലാമിക രാഷ്ട്രങ്ങള്‍ ട്രംപിന്‍റെ ഗാസ ദൗത്യത്തിന് പിന്തുണ നല്‍കി