അമേരിക്കയിലേക്കുള്ള കുടിയേറ്റ വിലക്ക് നീക്കി ബൈഡൻ, ഗ്രീൻ കാർഡ് വിതരണം പുനരാരംഭിച്ചു

By Web TeamFirst Published Feb 25, 2021, 12:23 PM IST
Highlights

ഗ്രീൻ കാർഡ് വിതരണം പുനരാരംഭിക്കാനാണ്‌ ഇപ്പോൾ ജോ ബൈഡൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്. അമേരിക്കക്കാരുടെ തൊഴിലവസരങ്ങൾ സംരക്ഷിക്കാനെന്ന പേരിലാണ് ട്രംപ് ഗ്രീൻ കാർഡുകൾ വിലക്കിയിരുന്നത്.

വാഷിംഗ്ടൺ: അമേരിക്കയിലേക്കുള്ള കുടിയേറ്റ വിലക്ക് നീക്കി ജോ ബൈഡൻ ഭരണകൂടം. യുഎസിൽ സ്ഥിരതാമസത്തിനുള്ള ഗ്രീൻകാർഡുകൾ വിലക്കിയ മുൻ പ്രസിഡന്റ് ഡോണൾഡ്‌ ട്രംപിന്റെ ഉത്തരവ് റദ്ദാക്കി. ഗ്രീൻ കാർഡ് വിതരണം പുനരാരംഭിക്കാനാണ്‌ ജോ ബൈഡൻ സർക്കാർ തീരുമാനം. അമേരിക്കയുടെ വ്യവസായ മേഖലയ്ക്ക് ദോഷകരമായതിനാലാണ് ഗ്രീൻ കാർഡ് നിരോധനം ഒഴിവാക്കുന്നതെന്ന് ജോ ബൈഡൻ വ്യക്തമാക്കി. 

കഴിഞ്ഞ വർഷം മുതൽ ട്രംപ് ഭരണകൂടം ഗ്രീൻ കാർഡ് വിതരണം നിർത്തിവെച്ചിരുന്നു. അമേരിക്കക്കാരുടെ തൊഴിലവസരങ്ങൾ സംരക്ഷിക്കാനെന്ന പേരിലാണ് ട്രംപ് ഗ്രീൻ കാർഡുകൾ വിലക്കിയിരുന്നത്. ഇതേ തുടർന്ന്  ഇന്ത്യക്കാർ അടക്കം പതിനായിരങ്ങൾ പ്രതിസന്ധിയിലായിരുന്നു.

click me!