നി​യു​ക്ത അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ന് വീ​ണ് പ​രി​ക്കേ​റ്റു

Web Desk   | Asianet News
Published : Nov 30, 2020, 08:18 AM IST
നി​യു​ക്ത അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ന് വീ​ണ് പ​രി​ക്കേ​റ്റു

Synopsis

ശനിയാഴ്ചയാണ് സംഭവം നടന്നത്. അപകടത്തിന് ശേഷം വിശദമായി എക്സ് റേ, സിടി സ്കാൻ‍ എന്നിവ നടത്തിയെന്നും ഒരു തരത്തിലുള്ള ​ഗുരുതര പരിക്ക് ഇല്ലെന്നും ബൈഡന്റെ ഓഫീസ് ഇറക്കിയ പത്രകുറിപ്പ് പറയുന്നു.

വാ​ഷിം​ഗ്ട​ൺ ഡി​സി: നി​യു​ക്ത അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ന് വീ​ണ് പ​രി​ക്കേ​റ്റു. വ​ള​ര്‍​ത്തു​നാ​യ​ക്കൊ​പ്പം ക​ളി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന് പ​രി​ക്കേ​റ്റ​ത്. തു​ട​ര്‍​ന്ന് ബൈ​ഡ​നെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. എ​ല്ലി​ന് പൊ​ട്ട​ല്‍ ഇ​ല്ലെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. കാലിന് ഉളുക്ക് സംഭവിച്ചിട്ടുണ്ടെന്ന് അമേരിക്കൻ മാധ്യമങ്ങളിലെ റിപ്പോർട്ട്.

ശനിയാഴ്ചയാണ് സംഭവം നടന്നത്. അപകടത്തിന് ശേഷം വിശദമായി എക്സ് റേ, സിടി സ്കാൻ‍ എന്നിവ നടത്തിയെന്നും ഒരു തരത്തിലുള്ള ​ഗുരുതര പരിക്ക് ഇല്ലെന്നും ബൈഡന്റെ ഓഫീസ് ഇറക്കിയ പത്രകുറിപ്പ് പറയുന്നു.  അവശ്യമെങ്കിൽ ബൈ​ഡ​ന് കൂ​ടു​ത​ൽ പ​രി​ശോ​ധ​ന​ങ്ങ​ൾ ന​ട​ത്തുമെന്നും പത്രകുറിപ്പ് പറയുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പെർഫെക്ട് ദൗത്യം, ഈഗിൾ പൈലറ്റിന്റെ രക്ഷാപ്രവർത്തനം, ട്രംപിനെ വിളിച്ച് നെതന്യാഹുവിൻ്റെ അഭിനന്ദനം
ഒറ്റ ഓപറേഷനിൽ അമേരിക്കയ്ക്ക് കനത്ത നഷ്ടം വരുത്തിയെന്ന് ഇറാൻ, അമേരിക്കയ്ക്കും ഇസ്രായേലിനും മുന്നിൽ പഴയപടിയാകില്ല