കാബൂളിൽ മാധ്യമപ്രവർത്തകന് താലിബാൻ്റെ ക്രൂര മർദ്ദനം

By Web TeamFirst Published Aug 26, 2021, 12:33 PM IST
Highlights

പട്ടിണി, തൊഴിലില്ലായ്മ എന്നിവയെക്കുറിച്ചുള്ള സിയാർ യാദിന്റെ റിപ്പോർട്ടുകളാണ് താലിബാനെ പ്രകോപിപ്പിച്ചത്. പട്ടാപ്പകൽ വാർത്ത റിപ്പോർട്ട് ചെയ്തുകൊണ്ടിരിക്കെ പിടിച്ചുകൊണ്ടുപോയി മർദിക്കുകയായിരുന്നു.

കാബൂൾ: കാബൂളിൽ മാധ്യമപ്രവർത്തകനെ താലിബാൻ ക്രൂരമായി മർദിച്ചതായി റിപ്പോർട്ട്. അഫ്ഗാനിലെ ടോളോ ന്യൂസ് ചാനൽ റിപ്പോർട്ടർ സിയാർ യാദിനെയാണ് താലിബാൻ മർദിച്ചത്. സിയാർ യാദിനെ കൊലപ്പെടുത്തിയതായി ആദ്യം അഫ്ഗാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ തനിക്ക് മർദ്ദനമേൽക്കുകയേ ചെയ്തിട്ടുള്ളൂവെന്നും ജീവനോടെയുണ്ടെന്നും സിയാർ യാദ് തന്നെ ട്വീറ്റ് ചെയ്തു. 

പട്ടിണി, തൊഴിലില്ലായ്മ എന്നിവയെക്കുറിച്ചുള്ള സിയാർ യാദിന്റെ റിപ്പോർട്ടുകളാണ് താലിബാനെ പ്രകോപിപ്പിച്ചത്. പട്ടാപ്പകൽ വാർത്ത റിപ്പോർട്ട് ചെയ്തുകൊണ്ടിരിക്കെ പിടിച്ചുകൊണ്ടുപോയി മർദിക്കുകയായിരുന്നു. സിയാദിന്റെ ക്യാമറാമാനും ഗുരുതര പരിക്കേറ്റു. താലിബാൻ അധികാരമേറ്റ ശേഷം നിരവധി മാധ്യമപ്രവർത്തകർക്ക് സമാന സാഹചര്യം നേരിടേണ്ടി വന്നിട്ടുണ്ടെന്നാണ് റിപ്പോർട്ട്. 

click me!