കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും ഭാര്യയും വേർപിരിയുന്നു

Published : Aug 03, 2023, 11:27 AM IST
കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും ഭാര്യയും വേർപിരിയുന്നു

Synopsis

 51 കാരനായ ട്രൂഡോയും 48 കാരനായ ഗ്രിഗോയർ ട്രൂഡോയും 2005 മേയിലാണ് വിവാഹിതരായത്. വിവാഹം കഴിഞ്ഞ് പത്ത് വർഷത്തിന് ശേഷമാണ് ട്രൂഡോ പ്രധാനമന്ത്രിയായത്.

ഒട്ടാവ: കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും ഭാര്യ സോഫി ഗ്രിഗോയർ ട്രൂഡോയും വേർപിരിയുന്നു.  ബുധനാഴ്ചയാണ് ഇരുവരും സോഷ്യൽമീഡിയയിലൂടെ വേർപിരിയുന്നതായി അറിയിച്ചത്. 18 വർഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷമാണ് ഇരുവരും  വേർപിരിയുന്നത്. 51 കാരനായ ട്രൂഡോയും 48 കാരനായ ഗ്രിഗോയർ ട്രൂഡോയും 2005 മേയിലാണ് വിവാഹിതരായത്. വിവാഹം കഴിഞ്ഞ് പത്ത് വർഷത്തിന് ശേഷമാണ് ട്രൂഡോ പ്രധാനമന്ത്രിയായി. ഇതോടെ ദമ്പതികൾ മാധ്യമങ്ങളുടെ ശ്രദ്ധാകേന്ദ്രമായി. ദമ്പതികൾക്ക് 15, 14, ഒമ്പത് വയസ്സുള്ള മൂന്ന് കുട്ടികളുണ്ട്. പത്രപ്രവർത്തകയായിരുന്ന ഗ്രിഗോയർ ട്രൂഡോക്ക് ജസ്റ്റിൻ ട്രൂഡോയെ കുട്ടിക്കാലം മുതൽക്കേ അറിയാമായിരുന്നു.  എന്നാൽ സമീപകാലത്ത് ഇരുവരുടെയും അഭിപ്രായ പ്രകടനങ്ങൾ വേർപിരിയൽ സൂചന നൽകി. 
 

PREV
click me!

Recommended Stories

'പ്രതികാരദാഹത്തിലാണ് ചൈന', കൊറോണ വൈറസ് വുഹാനിലെ ലാബിൽ ഉണ്ടാക്കിയതെന്ന് ആരോപിച്ച യാന്‍റെ വെളിപ്പെടുത്തൽ; ചൈനയിലെത്തിക്കാൻ നീക്കങ്ങൾ
10 അടി വരെ ഉയരത്തിൽ സുനാമി തിരമാലകൾ ആഞ്ഞടിക്കാൻ സാധ്യത, 7.6 തീവ്രത രേഖപ്പെടുത്തി ഭൂചലനം; ജപ്പാനിൽ അതീവ ജാഗ്രതാ നിർദേശം