
സിയോൾ: സഹോദരി കിം യോ ജോങിന് കൂടുതല്‍ അധികാരങ്ങള്‍ നല്‍കിയുള്ള രാഷ്ട്രീയ നീക്കത്തിലാണ് വടക്കൻ കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നെന്ന് റിപ്പോർട്ട്. അമേരിക്കയോടും തെക്കൻ കൊറിയയോടുമുള്ള നയം രൂപീകരിക്കുന്നതിനുള്ള ചുമതലയും സഹോദരിക്ക് നല്‍കിയെന്നാണ് റിപ്പോർട്ട്. ഭരണത്തില്‍ കിം ജോങ് ഉന്‍ തന്നെ സമ്പൂര്‍ണ മേധാവിത്തം തുടരും.
ജോലിഭാരവും സമ്മര്‍ദ്ദവും കുറക്കുന്നതിനാണ് അടുത്ത അനുയായികളുമായി ചില ഉത്തരവാദിത്തങ്ങള്‍ പങ്കുവെച്ചത്. തെക്കൻ കൊറിയയുടെ രഹസ്യാന്വേഷണ വിഭാഗമാണ് വിവരം പുറത്തുവിട്ടത്.
അതേസമയം, ഉത്തരകൊറിയൻ തലസ്ഥാനമായ പ്യോങ്‌യാങിലെ എല്ലാ വളർത്തുപട്ടികളെയും കസ്റ്റഡിയിൽ എടുക്കാൻ കഴിഞ്ഞ ദിവസം കിം ജോങ് ഉൻ ഉത്തരവിട്ടിരുന്നു. ചോസൺലിബോ എന്ന പത്രമായിരുന്നു ഈ വാർത്ത റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് കൊവിഡ് സാഹചര്യത്തിൽ ഭക്ഷ്യവസ്തുക്കൾക്ക് കടുത്ത ക്ഷാമം ഉണ്ടായിരിക്കുന്ന സവിശേഷ സാഹചര്യത്തിലാണ് ഇങ്ങനെ ഒരു വിചിത്രമായ ഉത്തരവ് കിമ്മിൽ നിന്ന് ഉണ്ടായിരിക്കുന്നത്.
കഴിഞ്ഞ മാസം അവസാനം തൊട്ടുതന്നെ, പട്ടികളെ വളർത്തുക എന്ന 'നികൃഷ്ടമായ', 'പാശ്ചാത്യ ബൂർഷ്വാ' പ്രവണത നിരോധിക്കാൻ കിം ഒരുങ്ങുന്നുണ്ടെന്ന തരത്തിലുള്ള വിവരങ്ങൾ അനൗദ്യോഗികമായി പുറത്തു വരുന്നിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam