
പ്യോങ്യാങ്: ആധുനിക സജ്ജീകരണങ്ങളോട് കൂടിയ യുദ്ധ ടാങ്കുകള്‍ യുക്രൈന് നല്‍കാനുള്ള അമേരിക്കന്‍ നീക്കത്തെ അപലപിച്ച് ഉത്തര കൊറിയ. രൂക്ഷമായ വിമര്‍ശനമാണ് ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ സഹോദരി കിം യോ ജോങ്ങാണ് അമേരിക്കക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തിയിരിക്കുന്നത്. മോസ്കോയെ നശിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള നിലയിലേക്ക് യുക്രൈനെ സഹായിക്കുന്ന തരത്തില്‍ യുദ്ധ സന്നാഹം നല്‍കുന്നതിലൂടെ അമേരിക്ക അതിര് കടക്കുന്നുവെന്നാണ് കിം യോ ജോങ്ങ് കഴിഞ്ഞ ദിവസം പ്രസ്താവനയിലൂടെ വിശദമാക്കിയത്. വെള്ളിയാഴ്ചയാണ് കിം യോ ജോങ്ങിന്‍റെ പ്രസ്താവന പുറത്ത് വരുന്നത്.
റഷ്യയുമായുള്ള ഉത്തര കൊറിയയുടെ ആഴത്തിലുള്ള ബന്ധം വിശദമാക്കുന്നതാണ് കിം യോ ജോങ്ങ് വെള്ളിയാഴ്ച പുറത്ത് വിട്ട പ്രസ്താവന വിശദമാക്കുന്നതെന്നാണ് അന്തര്‍ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അമേരിക്കയേയും ഏഷ്യയിലെ അമേരിക്കയുടെ സഖ്യ രാജ്യങ്ങളേയും ആണവായുധ ഭീഷണിയുടേയും മിസൈല്‍ പരീക്ഷണങ്ങളിലൂടെ പ്രകോപിപ്പിക്കുന്നതിനും പിന്നാലെയാണ് റഷ്യന്‍ അനുകൂല പ്രസ്താവന ഉത്തര കൊറിയയില്‍ നിന്ന് വരുന്നത്. യുദ്ധ സാഹചര്യം കൂടുതല്‍ വഷളാക്കുന്ന അമേരിക്കയുടെ നടപടിയില്‍ അതൃപ്തി വിശദമാക്കുന്നു.
ദക്ഷിണ കൊറിയന്‍ സിനിമ കണ്ടു, വില്‍പന നടത്തി; കൌമാരക്കാരെ പരസ്യമായി വെടിവച്ചു കൊന്ന് ഉത്തര കൊറിയ
യുക്രൈന് യുദ്ധ സാങ്കേതിക വിദ്യ നല്‍കുന്നത് ശരിയായ രീതിയല്ലെന്നും ഉത്തര കൊറിയന്‍ ഏകാധിപതിയുടെ സഹോദരി വിശദമാക്കി. റഷ്യയുടെ പ്രാദേശിക പ്രശ്നത്തെ രൂക്ഷമാക്കുന്നതാണ് അമേരിക്കയുടെ നീക്കം. റഷ്യയുടെ സുരക്ഷയ്ക്ക് ഗുരുതര വെല്ലുവിളിയാണ് ഈ നീക്കത്തിലൂടെയെന്നും കിം യോ ജോങ്ങ് വ്യക്തമാക്കി. കിമ്മിന്‍റെ വാക്കുകള്‍ രാജ്യത്തെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയാണ് പുറത്ത് വിട്ടത്. 31 അത്യാധുനിക എം1 അംബ്രാസ് ടാങ്കുകൾ നൽകാനുള്ള അമേരിക്ക ഒരുങ്ങിയതിന് പിന്നാലെയാണ് ഉത്തര കൊറിയയുടെ പ്രതികരണം.
ലോകത്തിലെ ഏറ്റവും ശക്തമായ ആണവശക്തിയാകുകയാണ് ഉത്തരകൊറിയയുടെ ലക്ഷ്യം: കിം ജോങ് ഉൻ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam