കുടുംബമടക്കം ടെസ്ല കാര്‍ മലഞ്ചെരുവിലേക്ക് ഓടിച്ചിറക്കിയ ഇന്ത്യന്‍ വംശജന്‍ ജയിലില്‍ 

Published : Jan 31, 2023, 11:22 AM IST
കുടുംബമടക്കം ടെസ്ല കാര്‍ മലഞ്ചെരുവിലേക്ക് ഓടിച്ചിറക്കിയ ഇന്ത്യന്‍ വംശജന്‍ ജയിലില്‍ 

Synopsis

ആഴ്ചകള് നീണ്ട ആശുപത്രി വാസം തീര്‍ന്നയുടന്‍ തന്നെ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ജാമ്യമില്ലാ വ്യവസ്ഥകളോടെയാണ് ഇന്ത്യന്‍ വംശജനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

കാലിഫോര്‍ണിയ: ഭാര്യയും മക്കളും അടങ്ങിയ കുടുംബം കയറിയ ആഡംബര വാഹനം മലഞ്ചെരുവിലേക്ക് ഓടിച്ചിറക്കി അപകടമുണ്ടാക്കിയ ഇന്ത്യന്‍ വംശജന്‍ ജയിലിലായി. കൊലപാതക ശ്രമം അടക്കമുള്ള കുറ്റങ്ങള്‍ക്കാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 41കാരിയായ ഭാര്യയേയും 4ഉം 7ഉം വയസ് പ്രായമുള്ള മക്കളേയും അപകടപ്പെടുത്താന്‍ ശ്രമിച്ചതിനാണ് കേസ്. ധര്‍മ്മേഷ് പട്ടേല്‍ എന്ന 41കാരനെയാണ് അറസ്റ്റ് ചെയ്തത്. ആഴ്ചകള് നീണ്ട ആശുപത്രി വാസം തീര്‍ന്നയുടന്‍ തന്നെ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ജാമ്യമില്ലാ വ്യവസ്ഥകളോടെയാണ് ഇന്ത്യന്‍ വംശജനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

ടെസ്ല കാര്‍ വടക്കന്‍ കാലിഫോര്‍ണിയയിലെ ചെങ്കുത്തായ മലഞ്ചെരുവിലേക്ക് ഇയാള്‍ ഓടിച്ചിറക്കുകയായിരുന്നു. അപകടത്തില്‍ വാഹനം തവിടുപൊടിയായിരുന്നുവെങ്കിലും യാത്രക്കാര്‍ പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു. ഗാര്‍ഹിക പീഡനത്തിനും ഇയാള്‍ക്കെതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട്. വളരെ അപകടകരമായ മലഞ്ചെരുവുകള്‍ക്ക് പേരുകേട്ട പസഫിക് കോസ്റ്റ് ഹൈവേയിലെ ഡെവില്‍ സ്ലൈഡിലേക്കാണ് ധര്‍മ്മേഷ് പട്ടേല്‍ കാര്‍ ഓടിച്ച് ഇറക്കിയത്. അപകടത്തില്‍പ്പെട്ട കാറിലുള്ളവര്‍ കൊല്ലപ്പെട്ടുവെന്നായിരുന്നു ആദ്യം എല്ലാവരും കരുതിയിരുന്നത്. എന്നാല്‍ രക്ഷാ സേനയിലെ ഉദ്യഗസ്ഥരാണ് കാറില്‍ ആളുകളുടെ അനക്കം ശ്രദ്ധിക്കുന്നത്.

ടെസ്ലയുടെ സെല്‍ഫ് ഡ്രിവണ്‍ കാറായിരുന്നു അപകടത്തില്‍പ്പെട്ടത്. അതിനാല്‍ തുടക്കത്തില്‍ യന്ത്രത്തകരാര്‍ മൂലം അപകടമുണ്ടായതെന്നായിരുന്നു ധാരണ. എന്നാല്‍ വിശദമായ നിരീക്ഷണത്തിലാണ് അപകടം മനുഷ്യനിര്‍മ്മിതമാണെന്ന് വ്യക്തമായത്. സംഭവസ്ഥലത്തുനിന്ന് ലഭിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തിലാണ് അപകടം മനപ്പൂര്‍വം സൃഷ്ടിച്ചതാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്.

പട്ടേലിലെ ഫെബ്രുവരി ആറിന് കോടതിയില്‍ ഹാജരാക്കും. നിയന്ത്രണം വിട്ട കാര്‍ 250 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. അപകടത്തില്‍ കാര്‍ തവിടുപൊടിയായി. കാറിനുള്ളില്‍ കുടുങ്ങിക്കിടന്നവരെ ഹെലികോപ്ടറിന്‍റെ സഹായത്തോടെയാണ് രക്ഷിച്ചത്.വാഹനം അപകടത്തില്‍പ്പെടുന്നത് നേരില്‍ കണ്ട പ്രദേശവാസികളാണ് പോലീസിനെ വിവരം അറിയിച്ചത്. 

ഭാര്യയും മക്കളും കയറിയ കാര്‍ യുവാവ് മലഞ്ചെരിവിലേക്ക് ഓടിച്ചിറക്കി, കാര്‍ തവിടുപൊടി; എല്ലാവരും രക്ഷപ്പെട്ടു

PREV
Read more Articles on
click me!

Recommended Stories

ശക്തമായ സമ്മർദ്ദവുമായി ഇസ്രയേൽ; ഇന്ത്യക്ക് ഭീഷണിയെന്നും മുന്നറിയിപ്പ്; ഹമാസിനെ ഭീകര സംഘടനയായി പ്രഖ്യാപിക്കണമെന്ന് ആവശ്യം
കൊടുംതണുപ്പിൽ 33കാരിയുടെ മരണത്തിൽ ദുരൂഹത; പർവതാരോഹകനായ കാമുകൻ മനപ്പൂർവം മരണത്തിലേക്ക് തള്ളിവിട്ടെന്ന് ആരോപണം