
കൊല്ലം: മലയാളി യുവതി കാനഡയിൽ മരിച്ച നിലയിൽ. കൊല്ലം, ഇരവിപുരം സ്വദേശി അനീറ്റ ബെനാന്‍സ് (25)നെയാണ് ടൊറാന്റോയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. കാനഡയിൽ ബാങ്കിൽ ജോലി ചെയ്യുകയായിരുന്നു അനീറ്റ. ഇരവിപുരം കോട്ടൂര്‍ പടിഞ്ഞാറ്റതില്‍ ഐശ്വര്യാ നഗറിലെ ആന്റണി വില്ലയില്‍ ബെനാന്‍സ് അല്‍ഫോന്‍സിന്റെയും രജനിയുടെയും മകളാണ് അനീറ്റ.
കൂടെ താമസിക്കുന്നവരാണ് അനീറ്റ ശുചിമുറിയില്‍ വീണു കിടക്കുന്നത് കണ്ടത്. ഉടന്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവസ്ഥലത്തെത്തിയ കാനഡ പൊലീസ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. കാനഡ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണമാരംഭിച്ചു. നടപടിക്രമങ്ങൾ പൂർത്തിയായതിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. തിങ്കളാഴ്ചയും അമ്മ രജനിയുമായി ഫോണില്‍ സംസാരിച്ചിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. പനി ആയതിനാല്‍ രണ്ട് ദിവസമായി അവധിയിലായിരുന്നുവെന്നാണ് വീട്ടുകാരോട് പറഞ്ഞത്. സഹോദരന്‍- നിഖില്‍.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam