പ്രവാസികളടക്കം ഏറെ ജാഗ്രത പാലിക്കേണ്ട സംഭവം, കാർ റെന്റൽ സർവ്വീസുകളുടെ മറവിൽ രേഖകൾ കൈക്കലാക്കി, കുവൈത്തിൽ വൻ തട്ടിപ്പ്

Published : Jul 14, 2026, 09:02 AM IST
saudi arabia

Synopsis

കുവൈത്തിൽ കാർ റെന്റൽ സർവ്വീസിന്റെ മറവിൽ ഉപഭോക്താക്കളുടെ രേഖകൾ കൈക്കലാക്കി വ്യാജ സാമ്പത്തിക ക്ലെയിമുകൾ ഉന്നയിച്ച സംഘം പിടിയിൽ.

കുവൈത്ത് സിറ്റി : കുവൈത്തിൽ കാർ റെന്റൽ സർവ്വീസുകളുടെ മറവിൽ രേഖകൾ കൈക്കലാക്കി വൻ തട്ടിപ്പ്. രേഖകളുപയോഗിച്ച് വ്യാജമായി ക്ലെയിമുകൾ ഉന്നയിച്ച് 130ലധികം പേരിൽ നിന്ന് പണം തട്ടിയ സംഘത്തെ പിടികൂടി. പ്രവാസികൾ ഉൾപ്പടെ ഏറെ ജാഗ്രത പാലിക്കേണ്ട സംഭവമാണിതെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.

കാർ റെന്റൽ സർവ്വീസ് കമ്പനിയിലെ ജോലിയുടെ സൗകര്യം വെച്ചാണ പ്രധാന പ്രതി ആളുകളുടെ ബാങ്ക് രേഖകളും ഒപ്പുകളും പ്രോമിസറി നോട്ടുകളും കൈക്കലാക്കിയത്. ശേഷം കോടതികളിൽ വ്യക്തികൾക്കെതിരെ ചമച്ച രേഖകൾ നൽകി വ്യാജ സാമ്പത്തിക ക്ലെയിം ഉന്നയിക്കും. കേസിൽ ഇരയായ ഒരാൾക്കെതിരെ ഇത്തരത്തിൽ പണം തിരികെ നൽകാൻ കോടതി വിധിയായതോടെയാണ് സംഭവം പുറത്തായത്. പ്രതിയുടെ സഹോദരിയാണ് ഇതിന് കൂട്ടുനിന്നത്. റെയ്ഡിൽ 130ലധികം ക്ലെയിമുകൾ ഇങ്ങനെ ഉന്നയിച്ചത് കണ്ടെത്തി. വിവിധ ഇടപാടുകൾക്കായി ബ്ലാങ്ക് പേപ്പറുകളിൽ ഒപ്പിട്ട് നൽകുമ്പോഴും ഒപ്പ് കൈമാറുമ്പോഴും ജാഗ്രത പാലിക്കാൻ പൊലീസ് നിർദേശം നൽകി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'20 ശതമാനം കുറച്ച് കൂടുതൽ അല്ലേ'; ട്രംപിന്റെ പ്രഖ്യാപനത്തെ പരി​ഹസിച്ച് ഇറാൻ; 'ഹോർമുസിന്റെ യഥാർഥ കാവൽക്കാർ ഞങ്ങൾ'
ഒമാൻ തീരത്തും ഇറാഖിലും ആക്രമണം, ഹൂതികൾ ആക്രമിച്ചെന്ന് സൗദിയും; ഗള്‍ഫ് മേഖലയില്‍ വീണ്ടും അശാന്തി, ആശങ്കയോടെ ഇന്ത്യ