പശ്ചിമേഷ്യയിൽ ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷം രൂക്ഷമായതോടെ യുദ്ധസമാനമായ സാഹചര്യം ഉടലെടുത്തു. ഹോർമുസ് കടലിടുക്കിലും ഒമാൻ തീരത്തും ടാങ്കറുകൾക്ക് നേരെ ആക്രമണമുണ്ടായപ്പോൾ, ഹൂതികൾ സൗദിക്ക് നേരെയും ആക്രമണം നടത്തിയതായി റിപ്പോർട്ടുകളുണ്ട്.

ദുബായ്: പശ്ചിമേഷ്യയിൽ ഇറാനും അമേരിക്കയും തമ്മിലെ ഏറ്റുമുട്ടൽ വർധിച്ചതോടെ വീണ്ടും യുദ്ധസമാന സാഹചര്യം. ഹോർമുസ് കടലിടുക്കിൽ രണ്ട് യുഎഇ ടാങ്കറുകൾക്ക് നേരെ ഇറാൻ മിസൈൽ ആക്രമണം നടത്തി. തൊട്ടുപിന്നാലെ, ഒമാൻ തീരത്ത് ടാങ്കർ ആക്രമിക്കപ്പെട്ടതായി യുകെ മാരിടൈം ഏജൻസി റിപ്പോർട്ട് ചെയ്തു. ഇറാൻ ആക്രമണം കനപ്പിച്ചതോടെ അബുദാബിയിലെ യുഎസ് എംബസിയും ദുബായിലെ യുഎസ് കോൺസുലേറ്റും സേവനങ്ങൾ തത്കാലം നിർത്തി. ഹൂതികളിൽ നിന്ന് ആക്രമണം നേരിട്ടതായി സൗദി പ്രതിരോധ സേനയും അറിയിച്ചു. ഇറാഖിലും ആക്രമണം റിപ്പോർട്ട് ചെയ്തു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇറാൻ വിരുദ്ധ കുർദിസ്ഥാനിലാണ് ആക്രമണമുണ്ടായത്. ടാങ്കർ ആക്രമണത്തെ അപലപിച്ച് യുഎഇയും രം​ഗത്തെത്തി. എന്നാൽ, അമേരിക്കയുടെ എം ക്യു 1 ഡ്രോൺ വീഴ്ത്തിയെന്ന് ഇറാൻ അവകാശപ്പെട്ടു. ബഹ്‌റൈനിലും മുന്നറിയിപ്പ് നൽകി. സ്ഥിതി വിലയിരുത്തുന്നു എന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ആക്രമണത്തിൽ പൗരൻ കൊല്ലപ്പെട്ടതോടെ മേഖലയിലെ സ്ഥിതി വഷളാകുന്നതിൽ ഇന്ത്യക്ക് കടുത്ത ആശങ്കയുണ്ട്. അതേസമയം, അമേരിക്കക്കെതിരെ പ്രതികാരം ചെയ്യാനുള്ള ഇറാൻ പരമോന്നത നേതാവിന്റെ ആഹ്വാനത്തിന് ഇറാൻ ഉന്നത പുരോഹിത നേതൃത്വത്തിന്റെ അംഗീകാരം ലഭിച്ചു. ഇറാനെതിരെ നടപടികൾ രണ്ടോ മൂന്നോ ആഴ്ചകൾ നീണ്ടേക്കുമെന്നാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വാദം.