കുവൈത്തിലെ ജലശുദ്ധീകരണ - വൈദ്യുതി നിലയത്തിന് നേരെ ഇറാന്‍റെ ആക്രമണം; തീപിടിത്തമുണ്ടായി, അടിയന്തര ഇടപെടൽ

Published : Jul 17, 2026, 03:37 PM IST
iran attack

Synopsis

ഇറാന്‍റെ ആക്രമണത്തെ തുടർന്ന് കുവൈത്തിലെ ഒരു വൈദ്യുതി-ജല ശുദ്ധീകരണ നിലയത്തിന് കേടുപാടുകൾ സംഭവിക്കുകയും തീപിടിത്തമുണ്ടാകുകയും ചെയ്തു. വൈദ്യുതി - ജല വിതരണത്തിൽ തടസ്സം ഉണ്ടാകാതിരിക്കാൻ എഞ്ചിനീയർമാരും അടിയന്തര സംഘങ്ങളും രാവും പകലും പ്രവർത്തിക്കുന്നുണ്ടെന്ന് മന്ത്രാലയം അറിയിച്ചു

കുവൈത്ത് സിറ്റി: ഇറാന്‍റെ ആക്രമണത്തിൽ കുവൈത്തിലെ വൈദ്യുതി ഉൽപാദന - കടൽജല ശുദ്ധീകരണ നിലയത്തിന് കേടുപാടുകൾ സംഭവിച്ചതായി വൈദ്യുതി - ജലം - പുനരുപയോഗ ഊർജ മന്ത്രാലയം അറിയിച്ചു. ആക്രമണത്തെ തുടർന്ന് നിലയത്തിൽ തീപിടിത്തമുണ്ടാകുകയും നിരവധി വൈദ്യുതി ഉൽപാദന യൂണിറ്റുകൾ പ്രവർത്തനരഹിതമാകുകയും ചെയ്തതായി മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.

ജനറൽ ഫയർ ഫോഴ്സിന്‍റെ സംഘം സ്ഥലത്തെത്തി തീ പൂർണമായും നിയന്ത്രണവിധേയമാക്കി. തുടർന്ന് മന്ത്രാലയത്തിന്‍റെ സാങ്കേതിക വിദഗ്ധരും അടിയന്തര പ്രതികരണ സംഘങ്ങളും ബന്ധപ്പെട്ട വകുപ്പുകളുമായി ചേർന്ന് കേടുപാടുകൾ വിലയിരുത്തുകയും നിലയം സുരക്ഷിതമാക്കുകയും വൈദ്യുതി ഉൽപാദന യൂണിറ്റുകൾ എത്രയും വേഗം പുനഃസ്ഥാപിക്കാനുള്ള നടപടികൾ ആരംഭിക്കുകയും ചെയ്തു.

രാജ്യത്തെ വൈദ്യുതി ശൃംഖല സ്ഥിരതയോടെ നിലനിർത്തുന്നതിനും വൈദ്യുതി - ജല വിതരണത്തിൽ തടസ്സം ഉണ്ടാകാതിരിക്കാനും എഞ്ചിനീയർമാരും അടിയന്തര സംഘങ്ങളും രാവും പകലും പ്രവർത്തിക്കുന്നുണ്ടെന്ന് മന്ത്രാലയം അറിയിച്ചു. അസാധാരണ സാഹചര്യങ്ങൾ കണക്കിലെടുത്ത് വൈദ്യുതി ഉപയോഗം പരമാവധി കുറയ്ക്കണമെന്ന് മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർഥിച്ചു. വൈദ്യുതി സംരക്ഷിക്കുന്നത് ദേശീയ ഗ്രിഡിന്റെ സ്ഥിരത ഉറപ്പാക്കാനും അറ്റകുറ്റപ്പണികൾ വേഗത്തിലാക്കാനും സഹായിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട തുടർ വിവരങ്ങൾ മന്ത്രാലയത്തിന്റെ ഔദ്യോഗിക മാധ്യമങ്ങളിലൂടെ അറിയിക്കുമെന്നും പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അമേരിക്കയ്ക്ക് കനത്ത നഷ്ടം: നിരവധി യുദ്ധവിമാനങ്ങൾ തകർത്ത് ഇറാൻ്റെ മിസൈൽ - ഡ്രോൺ ആക്രമണം: അവകാശവാദവുമായി ഐആർജിസി, സ്ഥിരീകരിക്കാതെ യുഎസ് സൈന്യം
'വോട്ടിംഗ് മെഷീനിൽ ഹാക്കിംഗ് , 22 കോടി വോട്ടർമാരുടെ വിവരങ്ങൾ ചൈന ചോർത്തി പണി തന്നു'; ഞെട്ടിക്കുന്ന സുരക്ഷാ വീഴ്ചകൾ പുറത്തുവിടുമെന്ന് ട്രംപ്