അമേരിക്കയ്ക്ക് കനത്ത നഷ്ടം: നിരവധി യുദ്ധവിമാനങ്ങൾ തകർത്ത് ഇറാൻ്റെ മിസൈൽ - ഡ്രോൺ ആക്രമണം: അവകാശവാദവുമായി ഐആർജിസി, സ്ഥിരീകരിക്കാതെ യുഎസ് സൈന്യം

Published : Jul 17, 2026, 03:33 PM IST
Iran attack US Base in Jordan

Synopsis

ജോർദാനിലെ അമേരിക്കൻ സൈനിക താവളം മിസൈൽ-ഡ്രോൺ ആക്രമണത്തിൽ തകർത്തതായി ഇറാൻ അവകാശപ്പെട്ടു. നിരവധി യുദ്ധവിമാനങ്ങൾക്ക് നാശനഷ്ടമുണ്ടായെന്നും ഇത് അമേരിക്കൻ ആക്രമണങ്ങൾക്കുള്ള തിരിച്ചടിയാണെന്നും ഇസ്‌ലാമിക് റെവല്യൂഷനറി ഗാർഡ് കോർപ്സ് അറിയിച്ചു. എന്നാൽ, അമേരിക്ക ഇത് സ്ഥിരീകരിച്ചിട്ടില്ല, അതേസമയം ആക്രമണം തടഞ്ഞതായി ജോർദാൻ വ്യക്തമാക്കി.

ടെഹ്‌രാൻ: അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം പുതിയ തലത്തിലേക്ക്. ജോർദാനിൽ നിലയുറപ്പിച്ച അമേരിക്കൻ വ്യോമസേനയുടെ പടക്കപ്പലുകളും യുദ്ധവിമാനങ്ങളും തകർത്തതായി ഇറാൻ്റെ അവകാശവാദം. യുഎസ് ക്യാമ്പിലേക്ക് നടത്തിയ അതിരൂക്ഷ മിസൈൽ-ഡ്രോൺ ആക്രമണത്തിന് പിന്നാലെയാണ് ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷനറി ഗാർഡ് കോർപ്സ് ഇക്കാര്യം അവകാശപ്പെട്ടത്. ജോർദാനിലെ അൽ-അസ്രഖ് എയർ ബേസ് ലക്ഷ്യമാക്കിയായിരുന്നു ഇറാന്റെ ആക്രമണമെന്നാണ് വിവരം.

ആക്രമണത്തിൽ നിരവധി അമേരിക്കൻ യുദ്ധവിമാനങ്ങൾക്കുംഇന്ധനം നിറയ്ക്കുന്ന വിമാനങ്ങൾക്കും നാശനഷ്ടമുണ്ടായെന്നാണ് ഇറാൻ അവകാശപ്പെടുന്നത്. യു.എസിന്റെ എഫ്-15, എഫ്-16, എഫ്-35 തുടങ്ങിയ അത്യാധുനിക യുദ്ധവിമാനങ്ങളുടെ ഹാങ്ങറുകൾക്ക് നേരെയാണ് തങ്ങൾ പ്രഹരമേൽപ്പിച്ചതെന്ന് ഇറാൻ സൈനിക വൃത്തങ്ങൾ വാർത്താ മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ ഇറാനിലെ വിവിധ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ അമേരിക്ക നടത്തിയ വ്യോമാക്രമണങ്ങൾക്കുള്ള ശക്തമായ തിരിച്ചടിയാണിതെന്നും അവർ കൂട്ടിച്ചേർത്തു. എന്നാൽ, ഇറാന്റെ അവകാശവാദങ്ങൾ അമേരിക്കൻ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചിട്ടില്ല. തങ്ങളുടെ വ്യോമാതിർത്തി ലംഘിച്ചെത്തിയ ഇറാന്റെ ഒട്ടനവധി മിസൈലുകളെയും ഡ്രോണുകളെയും വ്യോമപ്രതിരോധ സംവിധാനം ഉപയോഗിച്ച് വെടിവെച്ചിട്ടതായി ജോർദാൻ സൈന്യം വ്യക്തമാക്കിയിട്ടുണ്ട്. ഹോർമുസ് കടലിടുക്കിൻ്റെ നിയന്ത്രണത്തെ ചൊല്ലി സമാധാന കരാർ ഉപേക്ഷിച്ച് തുടങ്ങിയ ഏറ്റുമുട്ടലാണ് പുതിയ തലത്തിലേക്ക് നീങ്ങുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'വോട്ടിംഗ് മെഷീനിൽ ഹാക്കിംഗ് , 22 കോടി വോട്ടർമാരുടെ വിവരങ്ങൾ ചൈന ചോർത്തി പണി തന്നു'; ഞെട്ടിക്കുന്ന സുരക്ഷാ വീഴ്ചകൾ പുറത്തുവിടുമെന്ന് ട്രംപ്
പലവട്ടം അന്വേഷിച്ചിട്ടും ഒന്നും കിട്ടാത്ത കേസ്, പുതിയ കണ്ടെത്തലെന്ന് ട്രംപ്, 2020 തെരഞ്ഞെടുപ്പിൽ വീണ്ടും വിവാദം, ചുമ്മാ പറയുന്നതെന്ന് മാധ്യമങ്ങൾ