
ക്രൈസ്റ്റ് ചര്‍ച്ച്: ന്യൂസീലന്‍ഡിലെ ക്രൈസ്റ്റ് ചർച്ചില്‍ നടന്ന വെടിവെയ്പ്പിന് പിന്നാലെ മുസ്ലീം വിരുദ്ധ പരാമർശം നടത്തിയ ഓസ്ട്രേലിയന്‍ സെനറ്റർ ഫ്രേസർ ആനിങ്ങിനെതിരെ നടപടിയെടുക്കും.
മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ മുസ്ലീം വിരുദ്ധ പരാമർശം നടത്തിയ സെനറ്ററിന്‍റെ തലയില്‍ പ്രതിഷേധ സൂചകമായി കൗമാരക്കാരന്‍ മുട്ടപൊട്ടിച്ചിരുന്നു. പിന്നാലെ അക്രമാസക്തനായി സെനറ്റര്‍ കൗമാരക്കാരനെ മര്‍ദ്ദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സെനറ്റര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് പ്രധാനമന്ത്രി സ്കോട്ട് മോറിസണ്‍ വ്യക്തമാക്കിയത്.
മുസ്ലീം വിഭാഗത്തില്‍പ്പെട്ടവരുടെ കുടിയേറ്റമാണ് ആക്രമത്തിന് കാരണമെന്നായിരുന്നു ന്യൂസീലന്‍ഡിലെ രണ്ട് മുസ്ലീം പള്ളികളില്‍ നടന്ന വെടിവെയ്പ്പിന് പിന്നാലെ സെനറ്റര്‍ പറഞ്ഞത്. എന്നാല്‍ സെനറ്ററിന്‍റെ നിലപാട് തള്ളിയ പ്രധാനമന്ത്രി മോറിസണ്‍ സെനറ്ററിന്‍റെ നിലപാട് നാണക്കേടാണെന്നും വ്യക്തമാക്കിയരുന്നു. സെനറ്ററിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ഓണ്‍ലൈറ്റ് പെറ്റീഷന്‍ ആരംഭിച്ചിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam