
ഇദാഹോ: ചീട്ട് കൊട്ടാരം പോലെ തകർന്ന് വീണ് എയർപോർട്ടിൽ നിർമ്മാണത്തിലിരുന്ന ഹാംഗർ. മൂന്ന് പേർക്ക് ദാരുണാന്ത്യം. ഒന്‍പത് പേർക്ക് ഗുരുതര പരിക്ക്. അമേരിക്കയിലെ ഇദാഹോയിലെ ബോയിസ് വിമാനത്താവളത്തിൽ ബുധനാഴ്ച രാത്രിയാണ് ഹാംഗർ തകർന്ന് വീണത്. പരിക്കേറ്റവരിൽ അഞ്ച് പേരുടെ നില ഗുരുതരമാണ്. സ്റ്റീൽ നിർമ്മിതമായ ഹാംഗറിന്റെ വലിയ തൂണുകൾക്ക് അടിയിൽ കുടുങ്ങിയവരാണ് അതി ദാരുണമായി കൊല്ലപ്പെട്ടത്.
39000 സ്ക്വയർ ഫീറ്റ് വിസ്തൃതിയുള്ള ഹാംഗറാണ് തകർന്ന് വീണത്. നിർമ്മാണം നടന്നിരുന്നത് വിമാനത്താവളത്തിന്റെ ഭൂമിയിലാണെങ്കിലും ബോയിസ് വിമാനത്താവളമല്ല ഹാംഗറിന്റെ നിർമ്മാണ ചുമതലയിലുള്ളതെന്നാണ് അധികൃതർ വിശദമാക്കുന്നത്. അപകടം നടക്കുന്ന സമയത്ത് രക്ഷാ പ്രവർത്തകർ വിമാനത്താവളത്തിലുണ്ടായിരുന്നതാണ് അപകടത്തിന്റെ തീവ്രത കുറച്ചതെന്നാണ് നിരീക്ഷണം. ഹാംഗർ തകർന്നത് വിമാന സർവ്വീസുകളെ ബാധിച്ചു. എന്നാൽ നിർമ്മാണം തകർന്ന് തവിട് പൊടിയാകാനുള്ള കാരണം ഇനിയും വ്യക്തമായിട്ടില്ല.
ഹാംഗറിനൊപ്പമുണ്ടായിരുന്ന ക്രെയിന്‍ കൂടി തകർന്നതോടെ ഭാരിച്ച ഇരുമ്പ് ഭാഗങ്ങൾ പൊക്കി മാറ്റി അടിയിലുള്ളവരെ രക്ഷിക്കാന്‍ വെല്ലുവിളിയായിരുന്നു. പ്രാദേശിക സമയം വൈകുന്നേരം അഞ്ച് മണിയോടെയാണ് അപകടമുണ്ടായത്. സ്വകാര്യ കമ്പനിയുടെ ഹാംഗറാണ് തകർന്നത്. വിമാനം കരാർ അടിസ്ഥാനത്തിൽ നൽകുന്ന സ്ഥാപനത്തിന് വേണ്ടിയായിരുന്നു ഹാംഗർ നിർമ്മിച്ചിരുന്നതെന്നാണ് പ്രാഥമിക നിഗമനം.
8.1 മില്യൺ ഡോളർ ചെലവിലാണ് ഹാംഗർ നിർമ്മാണം പുരോഗമിച്ചിരുന്നത്. നിരവധിപ്പേർ ഇവിടെ ജോലി ചെയ്യുന്നതിനിടെയാണ് ഹാംഗർ തകർന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam