
അബുദാബി: അന്താരാഷ്ട്ര യോഗാ ദിനാചരണത്തിന്‍റെ ഭാഗമായി അബുദാബിയിലെ വസതിയിൽ യോഗാഭ്യാസം നടത്തി പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം എ യൂസഫലി. യൂസഫലിയുടെ യോഗാഭ്യാസത്തിന്‍റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അബുദാബിയിലെ വസതിയിലാണ് അദ്ദേഹം യോഗാഭ്യാസം നടത്തിയത്. വർഷങ്ങളായി യൂസഫലി യോഗ അഭ്യസിച്ചുവരുന്നയാളാണ്. നേരത്തെ ലണ്ടനിലും യോഗാ ദിനം ആചരിച്ചിരുന്നു.
വിവിധ ഗൾഫ് രാജ്യങ്ങളിലും യോഗ ദിനം ആചരിച്ചിരുന്നു. കുവൈത്തിൽ ഇന്ത്യൻ എംബസി സംഘടിപ്പിച്ച 12-ാമത് അന്താരാഷ്ട്ര യോഗ ദിനാഘോഷം ബുലെവാർഡ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്നു. ‘ആരോഗ്യകരമായ വാർദ്ധക്യത്തിനായി യോഗ’ എന്ന ആശയത്തെ ആസ്പദമാക്കി ജൂൺ 19 മുതൽ 21 വരെ നടക്കുന്ന മൂന്ന് ദിവസത്തെ യോഗോത്സവത്തിന്‍റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. നയതന്ത്ര പ്രതിനിധികൾ, സർക്കാർ ഉദ്യോഗസ്ഥർ, സാമൂഹിക നേതാക്കൾ, വിദ്യാർത്ഥികൾ, യോഗ അഭ്യസകർ എന്നിവരടക്കം 2,200-ലധികം പേർ കൂട്ടായ യോഗാഭ്യാസത്തിൽ പങ്കെടുത്തു. കുവൈത്ത് യോഗ കമ്മിറ്റി പ്രസിഡന്റ് പത്മശ്രീ ശൈഖ ഷൈഖ അൽ സബാഹ്, അറബ് യോഗ ഫൗണ്ടേഷൻ സ്ഥാപകയും ഏഷ്യൻ യോഗാസന സ്പോർട്സ് ഫെഡറേഷൻ പ്രസിഡന്റുമായ പത്മശ്രീ നൗഫ് മർവായി എന്നിവർ ചടങ്ങിൽ മുഖ്യാതിഥികളായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam