'ഒരു ലൈംഗിക തൊഴിലാളിയെന്ന് തോന്നി, മധ്യവയസ്കരായ സ്പോൺസേഴ്സിനൊപ്പം ഇരുത്തി, ഗുരുതര ആരോപണവുമായി മിസ് ഇംഗ്ലണ്ട്

Published : May 24, 2025, 09:48 PM IST
'ഒരു ലൈംഗിക തൊഴിലാളിയെന്ന് തോന്നി, മധ്യവയസ്കരായ സ്പോൺസേഴ്സിനൊപ്പം ഇരുത്തി, ഗുരുതര ആരോപണവുമായി മിസ് ഇംഗ്ലണ്ട്

Synopsis

തെലങ്കാനയിൽ നടക്കുന്ന മിസ്സ് വേൾഡ് മത്സരത്തിൽ നിന്ന് മിസ്സ് ഇംഗ്ലണ്ട് മില്ല മാഗി പിന്മാറി. മത്സരാർത്ഥികളെ വിൽപ്പന വസ്തുക്കളെ പോലെ കൈകാര്യം ചെയ്യുന്നു എന്നും മധ്യവയസ്കരായ സ്പോൺസർമാർക്ക് ഒപ്പം നന്ദി പ്രകാശിപ്പിക്കാൻ ഇരുത്തി എന്നും അടക്കമുള്ള ഗുരുതര ആരോപണങ്ങളാണ് മില്ല ഉന്നയിച്ചത്. എന്നാൽ, ആരോപണങ്ങൾ സംഘാടകർ നിഷേധിച്ചു.

ഹൈദരാബാദ്: തെലങ്കാനയിൽ നടക്കുന്ന മിസ് വേൾഡ് മത്സരത്തിന്റെ സംഘാടകർക്ക് എതിരെ ഗുരുതര ആരോപണം ഉന്നയിച്ച് മിസ് ഇംഗ്ലണ്ട് മത്സരത്തിൽ നിന്ന് പിന്മാറി നാട്ടിലേക്ക് മടങ്ങി. ഇത്തവണത്തെ മിസ് ഇംഗ്ലണ്ട് മില്ല മാഗി ആണ് മത്സരത്തിൽ നിന്ന് പിന്മാറുന്നു എന്ന് പ്രഖ്യാപിച്ചത്. ഷോപീസുകളെ പോലെയാണ് മത്സരാര്‍ത്ഥികളെ കൈകാര്യം ചെയ്യുന്നത്. സംഘാടകർ മത്സരാർത്ഥികളെ വിൽപന വസ്തുക്കളാണെന്നാണ് കരുതുന്നത്. മധ്യവയസ്കരായ സ്പോൺസർമാർക്ക് ഒപ്പം നന്ദി പ്രകാശിപ്പിക്കാൻ ഇരുത്തി എന്നും അടക്കമുള്ള ഗുരുതര ആരോപണങ്ങളാണ് മില്ല ഉന്നയിക്കുന്നത്.

സ്പോൺസര്‍മാരെ സന്തോഷിപ്പിക്കാനായി രണ്ട് മത്സരാർഥികളെ വീതം ഓരോരുത്തരുടെയും കൂടെ ഒരു ഹാളിൽ ഇരുത്തി. ഇവരോട് നന്ദി പറയണം എന്നും സംഘാടകർ ആവശ്യപ്പെട്ടു. ബുദ്ധിശക്തി കൂടി അളക്കുന്ന മത്സരം ആകുമെന്ന് കരുതി, കളിക്കുന്ന കുരങ്ങിനെ പോലെ ഇരിക്കേണ്ടി വന്നു എന്നും മാഗി കുറ്റപ്പെടുത്തുന്നു. വ്യക്തിപരമായി കൂടി അവിടെ തുടരാൻ കഴിയില്ല എന്ന് തോന്നിയതിനാൽ ആണ് പിന്മാറുന്നത്. 'ലൈംഗികതൊഴിലാളി ആണോ എന്ന് പോലും തോന്നിപ്പോയി' എന്നും അടക്കമുള്ള കടുത്ത വിമര്‍ശനങ്ങ 'ദ സൺ' പത്രത്തിന് നൽകിയ അഭിമുഖത്തിൽ മില്ല ഉന്നയിക്കുന്നു.

അതേസമയം, ആരോപണം നിഷേധിച്ച് സംഘാടകർ രംഗത്തെത്തി. വ്യക്തിപരമായ ആവശ്യങ്ങൾ കൊണ്ട് തിരികെ പോകുന്നു എന്ന് മാത്രം ആണ് പറഞ്ഞത് എന്നും സംഘാടകർ അറിയിക്കുന്നു.നിലവിൽ തെലങ്കാനയിൽ നടക്കുന്ന മിസ്സ് വേൾഡ് 2025 മത്സരത്തിൽ നിന്നാണ് മിസ്സ് ഇംഗ്ലണ്ട് 2024 മില്ല പിന്മാറിയത്. സംസ്ഥാനത്തെ ആഗോളതലത്തിൽ പ്രോത്സാഹിപ്പിക്കുന്നതിനായി തെലങ്കാന സർക്കാർ വലിയ ആഘോഷത്തോടെ ആതിഥേയത്വം വഹിക്കുന്ന അന്താരാഷ്ട്ര മിസ്സ് വേൾഡ് മത്സരമാണ് തുടർച്ചയായ വിവാദങ്ങളിൽ പെട്ടിരിക്കുന്നത്. രാമപ്പ ക്ഷേത്രം സന്ദർശിക്കുന്നതിനിടെ സൗന്ദര്യ മത്സരത്തിലെ മത്സരാർത്ഥികളുടെ കാൽ കഴുകിയ വിവാദം സൃഷ്ടിച്ചതിന് പിന്നാലെയാണ് മത്സരാർത്ഥി പിന്മാറിയത് പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുന്നത്. മെയ് ഏഴിന് ഹൈദരാബാദിൽ എത്തിയ 24 വയസുകാരിയായ മില്ല, മെയ് 16-ന് യു.കെയിലേക്ക് മടങ്ങിയത്.

PREV
Read more Articles on
click me!

Recommended Stories

പർവതാരോഹണത്തിനിടെ കാലാവസ്ഥ മോശമായി, കാമുകിയെ വഴിയിൽ ഉപേക്ഷിച്ച് കാമുകൻ, തണുത്ത് വിറച്ച് യുവതിക്ക് ദാരുണാന്ത്യം
ടേക്ക് ഓഫിനൊരുങ്ങി എയർ ബസ് വിമാനം, സെക്കൻഡുകൾക്കുള്ളിൽ പുകയിലും തീയിലും മുങ്ങി വിമാനം, ക്യാബിനിൽ 169 യാത്രക്കാർ