'ഒരു ലൈംഗിക തൊഴിലാളിയെന്ന് തോന്നി, മധ്യവയസ്കരായ സ്പോൺസേഴ്സിനൊപ്പം ഇരുത്തി, ഗുരുതര ആരോപണവുമായി മിസ് ഇംഗ്ലണ്ട്
May 24 2025, 09:48 PM ISTതെലങ്കാനയിൽ നടക്കുന്ന മിസ്സ് വേൾഡ് മത്സരത്തിൽ നിന്ന് മിസ്സ് ഇംഗ്ലണ്ട് മില്ല മാഗി പിന്മാറി. മത്സരാർത്ഥികളെ വിൽപ്പന വസ്തുക്കളെ പോലെ കൈകാര്യം ചെയ്യുന്നു എന്നും മധ്യവയസ്കരായ സ്പോൺസർമാർക്ക് ഒപ്പം നന്ദി പ്രകാശിപ്പിക്കാൻ ഇരുത്തി എന്നും അടക്കമുള്ള ഗുരുതര ആരോപണങ്ങളാണ് മില്ല ഉന്നയിച്ചത്. എന്നാൽ, ആരോപണങ്ങൾ സംഘാടകർ നിഷേധിച്ചു.