
കൊളംബോ: രാഷ്ട്രീയ - സാമ്പത്തിക പ്രതിസന്ധിയിൽ (Srilankan Crisis) നിന്ന് കരകയറാൻ വഴികൾ നിർദേശിക്കാനായി വിദഗ്ധ സമിതിയെ നിയോഗിച്ച് ശ്രീലങ്കൻ പ്രസിഡന്റ് . മുൻ കേന്ദ്രബാങ്ക് ഗവർണർ കുമാരസ്വാമിയാണ് സമിതിയുടെ തലവൻ. കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള സമിതിയാവും ഐഎംഎഫ് അടക്കമുള്ള അന്താരാഷ്ട്ര ഏജൻസികളുമായി ഇനി ചര്‍ച്ച നടത്തുക. അതേസമയം നിയമിതനായതിന്റെ പിറ്റേന്ന് ധനമന്ത്രി സ്ഥാനം രാജിവെച്ച അലി സാബ്രിക്ക് പകരക്കാരനെ തിരയുകയാണ് രജപക്സെ സര്‍ക്കാര്‍.
കടുത്ത മരുന്ന് ക്ഷാമത്തിലായതോടെ അവശ്യമരുന്നുകൾക്കായി അടിയന്തര അന്താരാഷ്ട്ര സഹായം ശ്രീലങ്ക തേടിയിട്ടുണ്ട്. രാജ്യത്ത് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ട് ഡോക്ടർമാരും മെഡിക്കൽ വിദ്യാർത്ഥികളും സമരത്തിനൊരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകൾ. ഇന്ത്യ ലങ്കയ്ക്ക് സഹോദര രാജ്യമാണെന്നും കൂടുതൽ സഹായം നൽകണമെന്നും മുൻ ലങ്കൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ അർജുന രണതുംഗ അഭ്യർത്ഥിച്ചു.
അതിനിടെ പ്രസിഡന്റ് ഗോത്തബയ രാജപക്ഷ പ്രഖ്യാപിച്ചിരുന്ന 36 മണിക്കൂർ കർഫ്യൂ ഇന്നലെ അവസാനിച്ചു. എന്നാൽ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഇപ്പോഴും പ്രതിഷേധം തുടരുകയാണ്. ശ്രീലങ്കയിലേക്ക് യാത്ര ചെയ്യുന്നതിനെതിരെ അമേരിക്ക തങ്ങളുടെ പൗരൻമാര്‍ക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam