മൂല്യമിടിഞ്ഞ് ലങ്കൻ കറൻസി, ഒരു ഇന്ത്യൻ രൂപ ശ്രീലങ്കയിൽ നാല് രൂപ: അടങ്ങാത്ത ജനരോഷത്തിലും രാജിവയ്ക്കാതെ മഹിന്ദ

Published : Apr 06, 2022, 03:55 PM IST
മൂല്യമിടിഞ്ഞ് ലങ്കൻ കറൻസി,  ഒരു ഇന്ത്യൻ രൂപ ശ്രീലങ്കയിൽ നാല് രൂപ: അടങ്ങാത്ത ജനരോഷത്തിലും രാജിവയ്ക്കാതെ മഹിന്ദ

Synopsis

അവശ്യമരുന്ന് ക്ഷാമം രൂക്ഷമായതോടെ ലങ്കയിൽ ആയിരങ്ങളുടെ  ജീവൻ അപകടത്തിലായി. പ്രമേഹം,ഹൃദ്രോഗം എന്നിവയുടെ മരുന്നുകൾ പോലും ശ്രീലങ്കയിൽ ഇപ്പോൾ കിട്ടാനില്ല.

കൊളംബോ:  സാമ്പത്തികപ്രതിസന്ധിയിൽ ആടിയുലയുന്ന ശ്രീലങ്കയിൽ രാജി ആവശ്യം തള്ളി പ്രധാനമന്ത്രി മഹിന്ദ രജപക്സെ.  42 എംപിമാർ ഭരണ മുന്നണി വിട്ടതോടെ രജപക്സെ സഹോദരന്മാർ രാജിവെക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. എന്നാൽ  രാജി ആവശ്യം സർക്കാർ തള്ളി. കനത്ത പ്രതിഷേധം  കാരണം പാർലമെന്റ് ഇന്നും പിരിഞ്ഞു. 

ഒരു യുഎസ് ഡോളറിന് മുന്നൂറ് ശ്രീലങ്കൻ രൂപ എന്ന ചരിത്രത്തിലെ ഏറ്റവും വലിയ ഇടവ് നേരിടുകയാണ് നിലവിൽ രാജ്യത്തെ കറൻസി. അവശ്യമരുന്ന് ക്ഷാമം രൂക്ഷമായതോടെ ലങ്കയിൽ ആയിരങ്ങളുടെ  ജീവൻ അപകടത്തിലായി. പ്രമേഹം,ഹൃദ്രോഗം എന്നിവയുടെ
മരുന്നുകൾ പോലും ശ്രീലങ്കയിൽ ഇപ്പോൾ കിട്ടാനില്ല. ധനമന്ത്രിയും കേന്ദ്രബാങ്ക് ഗവർണറും അധികാരമൊഴിഞ്ഞതോടെ സാമ്പത്തിക മേഖലയിൽ നാഥൻ ഇല്ലാത്ത അവസ്ഥയാണ്. ഇന്നും പ്രധാന നഗരങ്ങളിലെല്ലാം എല്ലാം ജനകീയ പ്രതിഷേധം ശക്തമായിരുന്നു. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'വളരെ നല്ല ബന്ധമാണ്, പക്ഷേ മോദിക്ക് ഇപ്പോൾ എന്നോട് നീരസമുണ്ട്': വീണ്ടും തീരുവ പരാമർശിച്ച് ട്രംപ്
ഇന്ത്യ-പാകിസ്ഥാൻ ശത്രുത അവസാനിപ്പിക്കണമെന്ന് പറയുന്നത് രാജ്യദ്രോഹമല്ല; സുപ്രധാന ഉത്തരവുമായി ഹിമാചൽ ഹൈക്കോടതി, പ്രതിക്ക് ജാമ്യം