ഭൂരിഭാഗം പ്രവിശ്യകളും താലിബാന്‍ നിയന്ത്രണത്തില്‍; കാബൂളിലേക്ക് അഭയാര്‍ഥി പ്രവാഹം

Published : Aug 14, 2021, 07:46 AM ISTUpdated : Aug 14, 2021, 12:52 PM IST
ഭൂരിഭാഗം പ്രവിശ്യകളും താലിബാന്‍ നിയന്ത്രണത്തില്‍; കാബൂളിലേക്ക് അഭയാര്‍ഥി പ്രവാഹം

Synopsis

അഫ്ഗാനില്‍ കുടുങ്ങിക്കിടക്കുന്ന പൗരന്മാരെ തിരിച്ചെത്തിക്കാന്‍ അമേരിക്കയും ബ്രിട്ടണും സൈന്യത്തെ അയച്ചു. 3,000 അമേരിക്കന്‍ സൈനികര്‍ അഫ്ഗാനിലെത്തി. നയതന്ത്ര ഉദ്യോഗസ്ഥരടക്കമുള്ളവരെ തിരിച്ചെത്തിക്കുകയാണ് ലക്ഷ്യം. 600 സൈനികരെയാണ് രക്ഷാപ്രവര്‍ത്തനത്തിന് ബ്രിട്ടണ്‍ അയച്ചത്.  

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ ഭൂരിഭാഗം പ്രവിശ്യകളും താലിബാന്‍ പിടിച്ചെടുത്തതോടെ തലസ്ഥാനമായ കാബൂളിലേക്ക് കൂട്ടപ്പലായനം. കാബൂള്‍ ലക്ഷ്യമാക്കിയാണ് താലിബാന്റെ നിലവിലെ നീക്കം. വീടും നാടും നഷ്ടപ്പെട്ട ആയിരങ്ങള്‍ കാബൂളില്‍ അഭയം തേടുകയാണ്. വഴിയോരങ്ങളില്‍ തമ്പടിച്ചാണ് താമസം. പട്ടിണി അതിരൂക്ഷമെന്നാണ് ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ട്. അയല്‍ രാജ്യമായ പാകിസ്ഥാനില്‍ അഭയം തേടുന്നവരും കുറവല്ല. താലിബാനു മുന്നില്‍ പെട്ടെന്ന് കീഴടങ്ങുന്ന സൈന്യത്തിനെതിരെ നാട്ടുകാര്‍ക്കിടയില്‍ അമര്‍ഷമുണ്ട്. കാബൂളിന് 50 കിലോമീറ്റര്‍ മാത്രം അകലെയാണ് താലിബാന്‍. കാബൂള്‍ കൂടാതെ ജലാലാബാദ്, മസരെ ഷെരീഫ് എന്നീ പ്രധാന നഗരങ്ങളില്‍ മാത്രമാണ് സൈന്യത്തിന്റെ നിയന്ത്രണം. 


അഫ്ഗാനില്‍ കുടുങ്ങിക്കിടക്കുന്ന പൗരന്മാരെ തിരിച്ചെത്തിക്കാന്‍ അമേരിക്കയും ബ്രിട്ടണും സൈന്യത്തെ അയച്ചു. 3,000 അമേരിക്കന്‍ സൈനികര്‍ അഫ്ഗാനിലെത്തി. നയതന്ത്ര ഉദ്യോഗസ്ഥരടക്കമുള്ളവരെ തിരിച്ചെത്തിക്കുകയാണ് ലക്ഷ്യം. 600 സൈനികരെയാണ് രക്ഷാപ്രവര്‍ത്തനത്തിന് ബ്രിട്ടണ്‍ അയച്ചത്. ആക്രമണം അവസാനിപ്പിക്കണമെന്ന് താലിബാനോട് ആവശ്യപ്പെട്ട ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ,് ലോകരാജ്യങ്ങള്‍ അഫ്ഗാന്‍ അഭായര്‍ത്ഥികള്‍ക്കായി അതിര്‍ത്തി തുറന്നിടണമെന്നും അഭ്യര്‍ത്ഥിച്ചു. സ്ഥിതി വിലയിരുത്താന്‍ യോഗം ചേര്‍ന്ന നാറ്റോ സൈന്യം അഫ്ഗാന്‍ സര്‍ക്കാരിന് പൂര്‍ണ പിന്തുണ പിന്തുണ പ്രഖ്യാപിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അന്യഗ്രഹത്തെ കാഴ്ചയല്ല, ഇരുട്ടി വെളുത്തപ്പോൾ കടലിനും തീരത്തിനും ചോര നിറം! ഇത് മുന്നറിയിപ്പോ, കാരണം വ്യക്തമാക്കി വിദഗ്ധർ
ബോണ്ടി വെടിവയ്പ്, പരിക്കേറ്റ പ്രതിക്കെതിരെ 15 പേരുടെ കൊലപാതകം അടക്കം 59 കുറ്റങ്ങൾ