
ന്യൂജേഴ്സി: അമേരിക്കയിൽ വീണ്ടും മലയാളി കൊലപാതകം. ന്യൂജേഴ്സിയിലെ പരാമസിൽ മലയാളിയായ 61 കാരനായ മാനുവൽ തോമസിനെ മകൻ മെൽവിൻ തോമസ് കുത്തി കൊലപ്പെടുത്തി. വെള്ളിയാഴ്ച്ച വൈകീട്ട് അവരുടെ വീട്ടിലായിരുന്നു സംഭവം നടന്നത്. പിതാവിനെ കൊലപ്പെടുത്തിയതിന് ശേഷം, 32 കാരനായ മെൽവിൻ പൊലീസിനെ വിളിച്ച് കുറ്റസമ്മതം നടത്തി കീഴടങ്ങുകയായിരുന്നു. മെൽവിൻ ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്. ഇൻഷുറൻസ് രംഗത്ത് പ്രവർത്തിച്ചിരുന്ന മാനുവലിന്റെ ഭാര്യ ലിസ്സി മൂന്ന് വർഷങ്ങൾക്ക് മുൻപാണ് മരിച്ചത്. മെൽവിനെ കൂടാതെ ഇവർക്ക് വേറെ രണ്ട് മക്കളുണ്ട്.
അമേരിക്കയിലെ കലിഫോർണിയയിൽ കഴിഞ്ഞ ദിവസം മലയാളി കുടുംബത്തിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. കൊല്ലം സ്വദേശികളായ ഒരു കുടുംബത്തിലെ 4 പേരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആനന്ദ് സുജിത് ഹെൻ്റി (42) ഭാര്യ ആലീസ് പ്രിയങ്ക (40) ഇവരുടെ ഇരട്ടക്കുട്ടികളായ നോഹ, നെയ്തൻ (4) എന്നിവരാണ് മരിച്ചത്. ആനന്ദ് ഭാര്യയെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കുന്നത്. കുട്ടികളെ മരുന്ന് ഓവർ ഡോസ് നൽകിയോ തലയിണയോ മറ്റോ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചോ കഴുത്ത് ഞെരിച്ചോ ആണ് കൊന്നിരിക്കുന്നതെന്നാണ് സംശയിക്കുന്നത്. കുട്ടികളുടെ ശരീരത്തിൽ മറ്റ് മുറിവുകളോ പരിക്കുകളോ ഇല്ലെന്നും പൊലീസ് വിശദമാക്കുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam