
ബോണി ആങ്കേറജ്: നൈജീരിയിൽ തടവിലായ ഇന്ത്യക്കാരായ നാവികരുടെ മോചനത്തിൽ അനിശ്ചിതത്വം തുടരുന്നു. നൈജീരിയയിലെ ബോണി ആങ്കേറജിലുള്ള ഹീറോയിക് ഇഡുൻ കപ്പലിലാണ് നാവികർ കഴിയുന്നത്. ഇവരെ മോചിപ്പിക്കാനുള്ള ശ്രമം തുടരുകയാണെന്ന് വിദേശകാര്യം മന്ത്രാലയം വ്യക്തമാക്കി
നൈജീരിയയിലെ ബോണി ആങ്കേറേജ് തുറമുഖത്ത് എത്തിച്ച നാവികർ തങ്ങളുടെ ചരക്കുകപ്പിലിൽ തന്നെ തടവിൽ തുടരുകയാണ്. ആയുധധാരികളായ നൈജീരിയൻ നാവികസേന കപ്പലിൽ കാവലിലുണ്ട്്. എന്താണ് അടുത്ത നടപടിയെന്ന് നൈീജിരിയ വ്യക്തമാക്കിയിട്ടില്ലെന്ന് മലയാളികളായ നാവികർ പറഞ്ഞു. ക്രൂഡ് ഓയിൽ മോഷണം, സമുദ്രാതിർത്തി ലംഘിച്ചു തുടങ്ങിയ ആരോപണങ്ങളാണ് രാജ്യം കപ്പിലിനെതിരെ ഉന്നയിക്കുന്നത്. അതിനാൽ ഇതുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യൽ അടക്കമുള്ള നിയമനടപടിയാകും നൈജീരിയ സ്വീകരിക്കാൻ പോകുന്നതെന്നാണ് സൂചന. എന്നാൽ ആരോപണങ്ങളിൽ അടിസ്ഥാനമില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് നാവികർ .
നേരത്തെ എക്വറ്റോറിയൽ ഗിനിയ കപ്പിലിൽ നടത്തിയ പരിശോധന റിപ്പോർട്ടും ജീവനക്കാർ പുറത്ത് വിട്ടിരുന്നു. നയതന്ത്രതലത്തിൽ ഇവരുടെ മോചനത്തിനായുള്ള ശ്രമങ്ങളും വിദേശകാര്യമന്ത്രാലയം തുടരുന്നുണ്ട്. ഇന്നലെ വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖി നൈജീരിയൻ ഹൈകമ്മീഷണറുമായി ഇക്കാര്യത്തിൽ ചർച്ച നടത്തിയിരുന്നു. നയതന്ത്രതല ശ്രമങ്ങൾക്കൊപ്പം കപ്പൽ കന്പനി അന്താരാഷ്ട്ര ട്രൈബ്യൂണലിനെ സമീപിച്ച് നൽകിയ കേസിലും വാദം ഉടൻ തുടങ്ങും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam