
വാഷിങ്ടൺ: ഗർഭച്ഛിദ്രം നടത്തിയതിന് കാമുകിയെ യുവാവ് വെടിവെച്ച് കൊലപ്പെടുത്തി. അമേരിക്കയിലെ ടെക്സാസിലാണ് സംഭവം. ഗബ്രിയേല ഗോൺസാലസ് എന്ന 26കാരിയാണ് കൊല്ലപ്പെട്ടതെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ കാമുകൻ ഹരോൾഡ് തോംസണെതിരെ(22) കൊലക്കുറ്റം ചുമത്തിയതായി ഡള്ളാസ് പോലീസ് പറഞ്ഞു. ഗർഭഛിദ്രം അനുവദനീയമായ കൊളറാഡോയിലെത്തി ഗർഭഛിദ്രം നടത്തി മടങ്ങിയെത്തിയ യുവതിക്ക് നേരെയാണ് കാമുകൻ നിറയൊഴിച്ചത്. കാമുകി ഗർഭഛിദ്രം നടത്തുന്നത് ആദ്യം മുതലേ കാമുകൻ എതിർത്തിരുന്നു.
ടെക്‌സാസിൽ, മെഡിക്കൽ എമർജൻസി ഉണ്ടാകാത്ത പക്ഷം ആറാഴ്ചയ്ക്കു ശേഷമുള്ള ഗർഭച്ഛിദ്രം നിയമവിരുദ്ധമാണ്. കൊലപാതകം ദൃശ്യങ്ങൾ പാർക്കിങ് ഏരിയയിലെ ക്യാമറയിൽ പതിഞ്ഞു. വാക്കുതർക്കത്തിന് ശേഷം തോംസൺ കാമുകിയുടെ തലയിൽ വെടിവച്ചു. രക്ഷപ്പെടുന്നതിന് മുമ്പ്, നിലത്ത് കിടന്നിരുന്ന യുവചിയെ ഇയാൾ വീണ്ടും വെടിവെച്ചെന്നും പൊലീസ് പറഞ്ഞു.
യുവതി സംഭവസ്ഥലത്ത് തന്നെ കൊല്ലപ്പെട്ടതായി ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. യുവതിയെ ശ്വാസം മുട്ടിച്ചതിന് മാർച്ചിൽ ഇയാൾക്കെതിരെ കേസെടുത്തിരുന്നു. അവരുടെ ബന്ധത്തിലുടനീളം യുവാവ് കാമുകിയെ മർദ്ദിച്ചിരുന്നതായും റിപ്പോർട്ടിൽ പറയുന്നു.
കമ്പ്യൂട്ടർ അധ്യാപകൻ 12 വിദ്യാർഥിനികളെ ബലാത്സംഗം ചെയ്തു, പ്രധാനാധ്യാപകനും അധ്യാപികയുമടക്കം പിടിയിൽ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam