നിലംപൊത്തിയില്ല; ഭൂകമ്പത്തിൽ അടിത്തറയിളകിയ കെട്ടിടത്തെ 'അയൽക്കാരൻ' കാത്തു

By Web TeamFirst Published Apr 22, 2019, 7:26 PM IST
Highlights

റിക്ടർ സ്കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് മനിലയിലും സമീപ പ്രദേശങ്ങളിലും ജനങ്ങളെ കണ്ണീരിലാഴ്ത്തിയത്. ഭൂകമ്പത്തിൽ ഇവിടെ ബഹുനില കെട്ടിടങ്ങളടക്കം നിലംപൊത്തി. നാശനഷ്ടങ്ങളുടെ വ്യക്തമായ കണക്കുകൾ പുറത്തുവന്നിട്ടില്ല.

മനില: ഫിലിപ്പീൻസിൽ വൻ നാശനഷ്ടം വിതച്ച് അതിശക്തമായ ഭൂകമ്പം. റിക്ടർ സ്കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് മനിലയിലും സമീപ പ്രദേശങ്ങളിലും ജനങ്ങളെ കണ്ണീരിലാഴ്ത്തിയത്. ഭൂകമ്പത്തിൽ ഇവിടെ ബഹുനില കെട്ടിടങ്ങളടക്കം നിലംപൊത്തി. നാശനഷ്ടങ്ങളുടെ വ്യക്തമായ കണക്കുകൾ പുറത്തുവന്നിട്ടില്ല.

അതേസമയം മനില നഗര മധ്യത്തിലെ ഒരു കെട്ടിടത്തിന്റെ അടിത്തറയിളകി ചരിഞ്ഞെങ്കിലും സമീപത്തെ കെട്ടിടം ഈ കെട്ടിടത്തെ താങ്ങിനിർത്തി. മനിലയിലെ എമിലിയോ അഗ്വിനാൾഡോ കോളേജ് കെട്ടിടമാണ് വീണു വീണില്ലെന്ന മട്ടിൽ കിടക്കുന്നത്.

കെട്ടിടം വീഴാതെ കാത്തെങ്കിലും ഇപ്പോൾ രണ്ട് കെട്ടിടങ്ങളുടെയും നില അതീവ ഗുരുതരമാണ്. അടിത്തറയിളകിയ കോളേജ് കെട്ടിടത്തിന് 12 ലേറെ നിലകളുണ്ട്. സമീപത്തെ കെട്ടിടം ഇതിലും വലുതാണ്. എന്നാൽ കോളേജ് കെട്ടിടത്തിന്റെ ഭാരം എത്ര നേരം ഈ കെട്ടിടം താങ്ങിനിൽക്കുമെന്ന് പറയാൻ സാധിക്കില്ല. അതിനാൽ തന്നെ രണ്ട് കെട്ടിടങ്ങളും അപകടാവസ്ഥയിലാണ്. രണ്ട് കെട്ടിടങ്ങളിൽ നിന്നും ആളുകളെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.

click me!