വലുപ്പത്തിലെ അസ്വഭാവികത, 'മേരി കാതറി'നെ ലാബിലെത്തിച്ച് പരിശോധന, ഞെട്ടിയത് ശാസ്ത്രലോകം, മുന്നിലുള്ളത് 62കാരി

Published : Aug 18, 2025, 11:56 AM IST
Mary Catherine

Synopsis

7 കിലോമുതൽ 18 കിലോ വരെ ഭാരം വരുന്നതാണ് ട്രൗട്ട് മത്സ്യങ്ങൾ. അതിനാൽ മത്സ്യ കുഞ്ഞെന്ന നിരീക്ഷണത്തിലാണ് ഗവേഷകർ ട്രൗട്ടിലെ ലാബിലെത്തിക്കുന്നത്.

മിഷിഗൺ: വലുപ്പത്തിലും ഭാരത്തിലും അസാധാരണത്വം കണ്ടതിന് പിന്നാലെ ഗവേഷകർ പിടികൂടിയ മത്സ്യത്തിനെ പരിശോധിച്ചപ്പോൾ അമ്പരന്ന് ശാസ്ത്രലോകം. ശുദ്ധജലത്തിൽ കാണുന്ന രോഹുവിന് സമാനമായ ട്രൗട്ട് മത്സ്യത്തെ 2023ൽ അമേരിക്കയിലെ ഗ്രേറ്റ് ലേക്ക്സിൽ നിന്നാണ് ഗവേഷകർ പിടികൂടുന്നത്. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ തടാകമാണ് സുപ്പീരിയർ തടാകത്തിന്റെ ഭാഗമായ ക്ലോണ്ടെക് റീഫീൽ നിന്നാണ്  ഈ ട്രൗട്ട് മത്സ്യത്തെ കണ്ടെത്തിയത്. രണ്ടര കിലോ ഭാരവും രണ്ട് അടി നീളവും മാത്രമായിരുന്നു ഈ മത്സ്യത്തിനുണ്ടായിരുന്നത്. 7 കിലോമുതൽ 18 കിലോ വരെ ഭാരം വരുന്നതാണ് ട്രൗട്ട് മത്സ്യങ്ങൾ. അതിനാൽ മത്സ്യ കുഞ്ഞെന്ന നിരീക്ഷണത്തിലാണ് ഗവേഷകർ ട്രൗട്ടിലെ ലാബിലെത്തിക്കുന്നത്. എന്നാൽ ലാബിൽ നടത്തിയ പരിശോധനയിൽ മത്സ്യത്തിന്റെ പ്രായം 62 വയസ് എന്ന് കണ്ടതോടെ അമ്പരന്നത് ഗവേഷകർ മാത്രമല്ല. ക്ലോണ്ടൈക്ക് മേഖലയിൽ നിന്ന് കണ്ടെത്തിയ ട്രൗട്ട് മത്സ്യം1961ൽ ജനിച്ചതാണെന്നാണ് കണ്ടെത്തിയിട്ടുള്ളത്.

മനുഷ്യൻ ചന്ദ്രനിൽ ഇറങ്ങും മുൻപ് ജനിച്ച മത്സ്യത്തെ അപ്രതീക്ഷിതമായി കണ്ടെത്തിയതിന്റെ അമ്പരപ്പിലാണ് ഗവേഷകർ. സാധാരണ ഗതിയിൽ ട്രൗട്ട് മത്സ്യങ്ങൾക്ക് 25 മുതൽ 30 വയസ് വരെയാണ് ആയുർകാലം. പ്രത്യുത്പാദനം നടക്കാത്ത കാലത്ത് ഇവയുടെ വളർച്ച ആമകളുടേതിന് സമാനമായി വളരെ സാവധാനമാണെന്നാണ് ഗവേഷകർ വിശദമാക്കുന്നത്. 

ഇതിന് മുൻപ് കണ്ടെത്തിയ ഏറ്റവും പ്രായമേറിയ ട്രൗട്ടിന് 42 വയസായിരുന്നു പ്രായം. മത്സ്യത്തിന്റെ ഓട്ടോലിത്തുകൾ പഠനത്തിന് വിധേയമാക്കിയപ്പോഴാണ് സീനിയ‍‍ർ മീനിനെയാണ് പിടിച്ചതെന്ന് ഗവേഷകർ കണ്ടെത്തിയത്. മേരി കാതറിൻ എന്നാണ് ഈ മത്സ്യത്തിന് ഗവേഷകർ നൽകിയിട്ടുള്ളത്. മത്സ്യം ജനിച്ച വ‍ർഷത്തിൽ സർവ സാധാരണമായിരുന്ന പേരായിരുന്നു മേരി കാതറിൻ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വാർത്തകൾ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'മുൻപത്തേതിനേക്കാൾ ആയുധവും സേനയും സജ്ജം, ആക്രമിച്ചാൽ തിരിച്ചടിക്കും'; അമേരിക്കൻ - ഇസ്രായേൽ കൂട്ടുകെട്ടിനെതിരെ ഇറാൻ പ്രസിഡൻ്റ്
സെലൻസ്‌കി അമേരിക്കയിൽ, ലോകം ഉറ്റുനോക്കുന്നു, റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ ട്രംപിന്‍റെ മധ്യസ്ഥതയിൽ നിർണ്ണായക ചർച്ച; സമാധാനം പുലരുമോ?