അമേരിക്കയെ നടുക്കിയ വെടിവെപ്പ്; 18 പേരുടെ ജീവനെടുത്ത കൊലയാളി ഇപ്പോഴും കാണാമറയത്ത്; തെരച്ചിൽ തുടർന്ന് പൊലീസ്

Published : Oct 27, 2023, 10:53 AM ISTUpdated : Oct 27, 2023, 05:59 PM IST
അമേരിക്കയെ നടുക്കിയ വെടിവെപ്പ്; 18 പേരുടെ ജീവനെടുത്ത കൊലയാളി ഇപ്പോഴും കാണാമറയത്ത്; തെരച്ചിൽ തുടർന്ന് പൊലീസ്

Synopsis

റോബർട്ട് കാഡിനായി 24 മണിക്കൂർ ആയി തെരച്ചിൽ തുടരുകയാണ്. നൂറു കണക്കിന് പൊലീസുകാരാണ് ലൂയിസ്ടൺ പട്ടണത്തിൽ തെരച്ചിൽ തുടരുന്നത്. 

വാഷിങ്ടൺ: അമേരിക്കയിലെ ലവിസ്റ്റൺ പട്ടണത്തിലുണ്ടായ വെടിവെപ്പിലെ കൊലയാളി റോബർട്ട് കാ‍ഡ് ഇപ്പോഴും കാണാമറയത്ത്. റോബർട്ട് കാഡിനായി 24 മണിക്കൂർ ആയി തെരച്ചിൽ തുടരുകയാണ്. നൂറു കണക്കിന് പൊലീസുകാരാണ് ലവിസ്റ്റൺ പട്ടണത്തിൽ തെരച്ചിൽ തുടരുന്നത്. ഇന്നലെയാണ് റോബർട്ട് കാഡ് 18 പേരെ വെടിവെച്ചു കൊന്നത്. 80 പേര്‍ക്ക് പരിക്കേറ്റു. മൂന്നിടത്താണ് വെടിവയ്പ്പ് നടന്നതെന്ന് പൊലീസ് അറിയിച്ചു. ബോഡിനിൽ റോബർട്ട് കാഡ് ഉണ്ടെന്ന് കരുതുന്ന വീട് പൊലീസ് വളഞ്ഞിരിക്കുകയാണ്. 

40കാരനായ റോബര്‍ട്ട് കാർഡ്, വിരമിച്ച സൈനിക ഉദ്യോഗസ്ഥനാണ്. മാനസിക അസ്വസ്ഥത പ്രകടിപ്പിച്ചതോടെ അടുത്ത കാലത്ത് ഇയാളെ രണ്ടാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇയാള്‍ നേരത്തെ ഗാര്‍ഹിക പീഡന കേസില്‍ അറസ്റ്റിലായിരുന്നു. മൂന്നിടങ്ങളിലായാണ് റോബര്‍ട്ട് കാര്‍ഡ് വെടിവയ്പ്പ് നടത്തിയത്. സ്പെയർടൈം റിക്രിയേഷൻ, സ്കീംഗീസ് ബാർ & ഗ്രിൽ റെസ്റ്റോറന്റ്, വാൾമാർട്ട് വിതരണ കേന്ദ്രം എന്നിവിടങ്ങളിലാണ് അക്രമി വെടിവയ്പ്പ് നടത്തിയത്. 

കൂട്ട വെടിവയ്പ്പിന് ശേഷം റോബര്‍ട്ട് കാര്‍ഡ് വെള്ള നിറമുള്ള കാറിലാണ് രക്ഷപ്പെട്ടത്. തോക്കുചൂണ്ടി നല്‍ക്കുന്ന നീളന്‍ കയ്യുള്ള ഷര്‍ട്ടും ജീന്‍സും ധരിച്ച അക്രമിയുടെ ചിത്രം ആൻഡ്രോസ്‌കോഗിൻ കൗണ്ടി ഷെരീഫ് ഓഫീസ് സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടിട്ടുണ്ട്. ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അറിയിക്കാനും ആവശ്യപ്പെട്ടിരുന്നു.

അമേരിക്കയെ നടുക്കി വെടിവയ്പ്പ്: 22 പേർ കൊല്ലപ്പെട്ടു, അക്രമിയുടെ ചിത്രം പുറത്തുവിട്ട് പൊലീസ് 

'ഗാര്‍ഹിക പീഡന കേസ് പ്രതി, മുന്‍ സൈനികന്‍'; അമേരിക്കയെ നടുക്കിയ വെടിവയ്പ്പ് നടത്തിയത് 40കാരന്‍, ചിത്രം പുറത്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

 

 

PREV
click me!

Recommended Stories

തിരമാലകൾ 98 അടി വരെ ഉയരും, സംഭവിച്ചാൽ 2 ലക്ഷം പേർക്ക് ജീവഹാനി; എന്താണ് അപൂർവ്വ മെഗാക്വേക്ക് മുന്നറിയിപ്പ്?
സ്കോട്ട്ലൻഡിലെ കെയർ ഹോമിൽ സഹപ്രവർത്തകയെ ബലാത്സംഗം ചെയ്ത മലയാളി നഴ്സിന് 7 വർഷം തടവ്