ഇന്ധനവിലയിൽ വൻ വർധനവ്; ബ്രെന്റ് ക്രൂഡ് ഓയിൽ വില നാല് വർഷത്തെ ഏറ്റവും ഉയർന്ന നിലയിൽ, ബാരലിന് 116.20 ഡോളര്‍

Published : Oct 24, 2026, 12:35 AM IST
Crude oil

Synopsis

പശ്ചിമേഷ്യയിലെ സംഘർഷങ്ങളെ തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില നാല് വർഷത്തെ ഏറ്റവും ഉയർന്ന നിലയിലെത്തി. സൗദി അറേബ്യയിലെ ഹൂത്തി ആക്രമണങ്ങളും ബാബ് എൽ-മന്ദബ് കടലിടുക്കിലെ ഗതാഗത തടസ്സങ്ങളുമാണ് എണ്ണ വിതരണത്തെ ബാധിക്കുന്നത്. സംഘർഷം രൂക്ഷമായാൽ വില ഇനിയും ഉയരുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

ലണ്ടൻ: അന്താരാഷ്ട്ര വിപണിയിൽ ഇന്ധനവിലയിൽ വൻ വർധനവ്. ബ്രെന്റ് ക്രൂഡ് ഓയിൽ വില നാല് വർഷത്തെ ഏറ്റവും ഉയർന്ന നിലയിലെത്തി ബാരലിന് 116.20 ഡോളറായി ഉയർന്നു. 2022 ജൂണിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. പശ്ചിമേഷ്യയിൽ വീണ്ടും ഉടലെടുത്ത സംഘർഷങ്ങളാണ് എണ്ണവില കുത്തനെ ഉയരാൻ കാരണം. സൗദി അറേബ്യയിൽ അടുത്തിടെയുണ്ടായ ഹൂത്തി ആക്രമണങ്ങൾ ലോകത്തെ പ്രധാന എണ്ണ ഉൽപ്പാദന മേഖലയിൽ നിന്നുള്ള ക്രൂഡ് ഓയിൽ വിതരണത്തെ ബാധിച്ചേക്കുമെന്ന ആശങ്ക വർദ്ധിപ്പിച്ചിട്ടുണ്ട്. വെള്ളിയാഴ്ച ബ്രെന്റ് ക്രൂഡ് ഫ്യൂച്ചേഴ്സ് വില ഉയർന്ന നിലയിലെത്തുകയും, അമേരിക്കൻ ബെഞ്ച്മാർക്കായ വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് 1.7 ശതമാനം ഉയർന്ന് 101.12 ഡോളറിലെത്തുകയും ചെയ്തു. തുടർച്ചയായ മൂന്നാം ആഴ്ചയിലാണ് ബ്രെന്റ് ക്രൂഡ് ഓയിൽ വില വർധനവ് രേഖപ്പെടുത്തുന്നത്.

സൗദി അറേബ്യയും യമനിലെ ഹൂത്തികളും തമ്മിലുള്ള ഏറ്റുമുട്ടൽ രൂക്ഷമായ സാഹചര്യത്തിൽ ധാഹ്റാനിലുള്ള ആസ്ഥാനത്ത് നിന്ന് ജീവനക്കാരെ ഒഴിപ്പിക്കാൻ സൗദി അരാംകോ വ്യാഴാഴ്ച ഉത്തരവിട്ടിരുന്നു. ചെങ്കടലിനെ ഏഡൻ ഉൾക്കടലുമായി ബന്ധിപ്പിക്കുന്ന ബാബ് എൽ-മന്ദബ് കടലിടുക്കിലെ ഗതാഗത തടസ്സങ്ങളാണ് എണ്ണവിപണി നേരിടുന്ന പ്രധാന ആശങ്ക. തന്ത്രപ്രധാനമായ ഈ കടൽപ്പാതയിലുണ്ടാകുന്ന തടസ്സങ്ങൾ ഡെലിവറികൾ വൈകുന്നതിനും ചരക്കുകൂലി വർദ്ധിക്കുന്നതിനും ഇടയാക്കും. സംഘർഷം കൂടുതൽ ശക്തമായാൽ വിതരണ ശൃംഖലയെ ബാധിക്കുമെന്നും അത് വിലയിൽ വീണ്ടും പ്രതിഫലിക്കുമെന്നും യു.ബി.എസ് (UBS) അനലിസ്റ്റ് ജിയോവന്നി സ്റ്റൗനോവോ മുന്നറിയിപ്പ് നൽകുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ജോർദാനിലെ ദേവാലയത്തിൽ ശവസംസ്കാര ചടങ്ങിനിടെ വെടിവെയ്പ്പ്; ഏഴ് പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് ഗുരുതര പരിക്ക്
ഇന്ത്യ-ചൈന അതിർത്തി തർക്കത്തിൽ നയതന്ത്ര-സൈനിക ചർച്ചകൾ തുടരുന്നു: വിദേശകാര്യ മന്ത്രാലയം