ആന്റിവൈറസ് മാകഫീ സ്ഥാപകന്‍ ജോണ്‍ മാകഫി ജയിലില്‍ മരിച്ച നിലയില്‍

By Web TeamFirst Published Jun 24, 2021, 6:48 AM IST
Highlights

നികുതി വെട്ടിപ്പിന് കഴിഞ്ഞ വര്‍ഷമാണ് മാകഫി സ്പെയിനില്‍ അറസ്റ്റിലായത്. ഇദ്ദേഹത്തെ അമേരിക്കയ്ക്ക് കൈമാറാന്‍ സ്പെയിന്‍ കോടതി വിധിച്ചിരുന്നു. വിധി വന്ന് മണിക്കൂറുകള്‍ക്ക് ഉള്ളിലാണ് അന്ത്യം.
 

മാഡ്രിഡ്: ലോകപ്രശസ്ത ആന്റിവൈറസ് സോഫ്റ്റ് വെയറായ മാകഫീയുടെ സ്ഥാപകന്‍ ജോണ്‍ മാകഫീയെ(75) ജയിലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബാഴ്‌സിലോണയിലെ ജയിലില്‍ മാകഫി ജീവനോടുക്കിയതാണെന്ന് സ്പാനിഷ് അധികൃതര്‍ അറിയിച്ചു. നികുതി വെട്ടിപ്പിന് കഴിഞ്ഞ വര്‍ഷമാണ് മാകഫി സ്പെയിനില്‍ അറസ്റ്റിലായത്. ഇദ്ദേഹത്തെ അമേരിക്കയ്ക്ക് കൈമാറാന്‍ സ്പെയിന്‍ കോടതി വിധിച്ചിരുന്നു. വിധി വന്ന് മണിക്കൂറുകള്‍ക്ക് ഉള്ളിലാണ് അന്ത്യം. ലോകത്ത് ആദ്യം ആന്റിവൈറസ് വില്‍പന തുടങ്ങിയത് മാകഫിയുടെ കമ്പനിയാണ്. ഇംഗ്ലണ്ടില്‍ ജനിച്ച മാകഫി 1988ലാണ് ആന്റിവൈറസ് കമ്പനി തുടങ്ങിയത്.  

കമ്പനി പുറത്തിറക്കിയ മാകഫി വൈറസ് സ്‌കാന്‍ അതിവേഗം ലോകപ്രശസ്തമായി. ഇന്നും മാകഫി ആന്റിവൈറസ് കോടിക്കണക്കിന് കംപ്യുട്ടറുകളില്‍ ഉപയോഗിക്കുന്നു. മാകഫി കമ്പനിയെ പില്‍ക്കാലത്ത് ഇന്റല്‍ കമ്പനി വാങ്ങി. എക്കാലത്തും വിവാദ നായകനായിരുന്നു ജോണ്‍ മാകഫി. നികുതി സമ്പ്രദായം നിയമവിരുദ്ധമാണെന്നും നികുതി അടയ്ക്കില്ലെന്നും മാകഫി പ്രഖ്യാപിച്ചിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!