'സ്ത്രീ ശാക്തീകരണത്തിന്റെ പ്രതീകം'; ഇമ്രാന്‍ ഖാന്റെ ബലാത്സംഗ പരാമര്‍ശത്തിന് വനിതാ എംപിമാരുടെ പിന്തുണ

By Web TeamFirst Published Jun 23, 2021, 8:14 PM IST
Highlights

സ്ത്രീകള്‍ കുറച്ച് മാത്രം വസ്ത്രം ധരിക്കുന്നതാണ് രാജ്യത്തെ ബലാത്സംഗത്തിന് കാരണമെന്നും കുറച്ച് മാത്രം വസ്ത്രം ധരിക്കുന്നത് പുരുഷനെ പ്രകോപിപ്പിക്കുന്നതാണെന്നുമായിരുന്നു ഇമ്രാന്‍ ഖാന്റെ പരാമര്‍ശം. ഇതിനെതിരെ രാജ്യത്തെ നിരവധി ആക്ടിവിസ്റ്റുകളും പ്രതിപക്ഷവും രംഗത്തെത്തിയിരുന്നു.
 

ഇസ്ലാമാബാദ്: പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ വിവാദമായ ബലാത്സംഗ പരാമര്‍ശത്തെ പിന്തുണച്ച് വനിതാ എംപിമാര്‍. ഭരണപക്ഷ പാര്‍ട്ടിയായ പിടിഐയുടെ വനിതാ പ്രതിനിധികളാണ് പ്രധാനമന്ത്രിയെ ന്യായീകരിച്ച് രംഗത്തെത്തിയത്. രാജ്യത്തെ ലിബറല്‍ ബ്രിഗേഡ് പ്രധാനമന്ത്രിയുടെ വാക്കുകള്‍ വളച്ചൊടിച്ചെന്ന് കാലാവസ്ഥാ വ്യതിയാന സഹമന്ത്രി സര്‍താജ് ഗുല്‍, പാര്‍ലമെന്ററി സെക്രട്ടറി മലീക ബൊഖാരി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഇമ്രാന്‍ഖാന്റെ പരാമര്‍ശത്തിനെതിരെ പ്രതിപക്ഷം ശക്തമായി രംഗത്തെത്തിയതോടെയാണ് വനിതാ പ്രതിനിധികള്‍ രംഗത്തെത്തിയത്. രാഷ്ട്രീയരംഗത്ത് വനിതാ പ്രാതിനിധ്യം ഉറപ്പാക്കാന്‍ രാജ്യത്തെ മറ്റ് പാര്‍ട്ടികള്‍ക്കും സാധിച്ചിട്ടില്ലെന്നും പ്രധാനമന്ത്രി സ്ത്രീ ശാക്തീകരണത്തിന്റെ പ്രതീകമാണെന്നും സര്‍താജ് ഗുല്‍ പറഞ്ഞു. ചരിത്രത്തിലാദ്യമായി അഞ്ച് വനിതാ മന്ത്രിമാര്‍ ക്യാബിനറ്റിലിരിക്കുന്നു. ഇത് രാജ്യത്തെ വനിതാ ശാക്തീകരണത്തിന് ഉദാഹരണമാണ്. ഇതാണ് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍-അവര്‍ വ്യക്തമാക്കി.

ബലാത്സംഗത്തിന് കാരണം സ്ത്രീകളുടെ വസ്ത്രധാരണമെന്ന് ഇമ്രാന്‍ ഖാന്‍; വ്യാപക വിമര്‍ശനം

പാകിസ്ഥാന്റെ വസ്ത്രധാരണ രീതി ലോകത്താകമാനം അനുകരണീയമാണ്. നമ്മളെപ്പോലെ വസ്ത്രം ധരിക്കാനാണ് അവര്‍ ശ്രമിക്കുന്നത്. പാകിസ്ഥാന്‍ സമൂഹത്തിന്റെ വക്താക്കളാകാന്‍ ലിബറല്‍ കറപ്റ്റുകളെ അനുവദിക്കില്ലെന്നും ഗുല്‍ പറഞ്ഞു. 

പാക് കാലാവസ്ഥാ വ്യതിയാന സഹമന്ത്രി സര്‍താജ് ഗുല്‍, പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍, പാര്‍ലമെന്ററി സെക്രട്ടറി മലീക ബൊഖാരി
 

സ്ത്രീകള്‍ കുറച്ച് മാത്രം വസ്ത്രം ധരിക്കുന്നതാണ് രാജ്യത്തെ ബലാത്സംഗത്തിന് കാരണമെന്നും കുറച്ച് മാത്രം വസ്ത്രം ധരിക്കുന്നത് പുരുഷനെ പ്രകോപിപ്പിക്കുന്നതാണെന്നുമായിരുന്നു ഇമ്രാന്‍ ഖാന്റെ പരാമര്‍ശം. ഇതിനെതിരെ രാജ്യത്തെ നിരവധി ആക്ടിവിസ്റ്റുകളും പ്രതിപക്ഷവും രംഗത്തെത്തിയിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!