
ദില്ലി: താലിബാൻ (taliban) അധികാരം പിടിച്ച ശേഷം അഫ്ഗാനിസ്ഥാനിലുള്ള സവിശേഷ സാഹചര്യം ചർച്ച ചെയ്യാൻ ഇന്ത്യ വിളിച്ചു ചേർത്ത പ്രത്യേക യോഗം ആരംഭിച്ചു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവലാണ് ചർച്ചകൾക്ക് അധ്യക്ഷ്യം വഹിക്കുന്നത്. റഷ്യയടക്കം ഏഴ് രാജ്യങ്ങൾ ചർച്ചയിൽ പങ്കെടുക്കുന്നുണ്ട്. എന്നാൽ ചൈനയും പാകിസ്ഥാനും ചർച്ചയുമായി സഹകരിക്കുന്നില്ല. താലിബാൻ അഫ്ഗാനിൽ അധികാരം പിടിച്ച ശേഷമുള്ള സാഹചര്യം ചർച്ചകളിൽ വിലയിരുത്തപ്പെടും.
അഫ്ഗാൻ വിഷയത്തിൽ മേഖലയിലെ രാജ്യങ്ങൾ തമ്മിൽ കൂടുതൽ സഹകരണത്തോടെയും ധാരണയോടെയും പ്രവർത്തിക്കേണ്ട സമയമായെന്ന് അജിത്ത് ഡോവൽ യോഗത്തിൽ പറഞ്ഞു. ഇന്ത്യയും റഷ്യയും കൂടാതെ ഇറാൻ, കസാക്കിസ്ഥാൻ, കിർഗിസ്ഥാൻ, തജിക്കിസ്ഥാൻ, തുർക്മെനിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ എന്നീ രാജ്യങ്ങളാണ് ചർച്ചകളിൽ പങ്കെടുക്കുന്നത്.
അഫ്ഗാനിസ്ഥാനിലെ നിലവിലെ സാഹചര്യങ്ങളിൽ താജികിസ്ഥാൻ യോഗത്തിൽ ആശങ്ക അറിയിച്ചു. മയക്കുമരുന്ന് കടത്തും തീവ്രവാദ പ്രവർത്തനങ്ങളും അഫ്ഗാനിൽ കൂടുമെന്ന് തജികിസ്ഥാൻ പ്രതിനിധി പറഞ്ഞു. സമാന ആശങ്ക കിർഗിസ്ഥാൻ പ്രതിനിധിയും യോഗത്തിൽ പങ്കുവച്ചു. അഫ്ഗാനിസ്ഥാനിലെ ജനങ്ങളെ സഹായിക്കാൻ യോജിച്ച ഇടപെടൽ വേണമെന്നും കിർഗിസ്ഥൻ ആവശ്യപ്പെട്ടു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam