സംസാരിക്കുന്നതിനിടെ ദേശീയ ഗാനം, പാർലമെന്റ് അധ്യക്ഷനെ കയ്യേറ്റം ചെയ്ത് പ്രസിഡന്റ് സ്ഥാനാർത്ഥി, മെക്സിക്കൻ പാർലമെന്റിൽ കൂട്ടയടി

Published : Aug 29, 2025, 06:50 PM IST
mexican parliament senator fight

Synopsis

ചർച്ചകൾ മുഴുമിക്കുന്നതിന് മുൻപ് ദേശീയ ഗാനം വച്ചതായിരുന്നു കയ്യേറ്റത്തിന് കാരണമായ പ്രകോപനം

മെക്സിക്കോ സിറ്റി: പാർലമെന്റിൽ സംസാരിക്കുന്നതിനിടെ ദേശീയ ഗാനം പാടി. പൊട്ടിത്തെറിച്ച് ഭരണകക്ഷിയംഗത്തെ കയ്യേറ്റം ചെയ്ത് സെനറ്റ‍ർമാർ. മെക്സിക്കോയിലെ സെനറ്റിലാണ് അപ്രതീക്ഷിത സംഭവങ്ങൾക്ക് ബുധനാഴ്ച സാക്ഷിയായത്. അമേരിക്കൻ സൈന്യം രാജ്യത്തേക്ക് അതിക്രമിച്ച് കയറുന്നതിന്റെ സാധ്യതകൾ ചർച്ച ചെയ്യുന്നതിന്റെ ഇടയിലാണ് സെനറ്റർമാർക്കിടയിൽ അടിപൊട്ടിയത്. പ്രതിപക്ഷത്തിന്റെ പ്രസിഡന്റ് സ്ഥാനാർത്ഥിയാണ് സെനറ്റ് അധ്യക്ഷന്റെ ഷർട്ടിന്റെ കോളറിന് പിടിച്ചത്. ചർച്ചകൾ മുഴുമിക്കുന്നതിന് മുൻപ് ദേശീയ ഗാനം വച്ചതായിരുന്നു കയ്യേറ്റത്തിന് കാരണമായ പ്രകോപനം. പ്രതിപക്ഷ പാർട്ടി നേതാവായ അലക്സാണ്ഡ്രോ മൊറേനോയാണ് സെനറ്റിലെ പോഡിയത്തിലേക്ക് കയറി അധ്യക്ഷനായ ജെറാർഡോ ഫെർണാണ്ടെസ് നൊറോണയുടെ ഷർട്ടിന് കുത്തിപ്പിടിച്ചത്. ഭരണ പക്ഷ പാർട്ടിയായ മൊറേന പാർട്ടിയുടെ സെനറ്റർക്ക് നേരെയായിരുന്നു കയ്യേറ്റം. സമീപത്തുണ്ടായിരുന്നവർ തടയാൻ ശ്രമിച്ചപ്പോഴേയ്ക്കും കയ്യേറ്റ ദൃശ്യങ്ങൾ ലൈവിലൂടെ വൈറലായിരുന്നു. 

സെനറ്റ് അധ്യക്ഷനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച ഭരണ പക്ഷ സെനറ്റ് അംഗം ഉന്തിനും തള്ളിനും ഇടയിൽ പോഡിയത്തിൽ നിന്ന താഴെ വീണു. ഈ സെനറ്റ് അംഗം പിന്നീട് നടന്ന പത്ര സമ്മേളനത്തിൽ കഴുത്തിൽ ബെൽറ്റുമിട്ടാണ് പങ്കെടുത്തത്. പ്രതിപക്ഷം സംസാരിക്കുന്നത് തടസപ്പെടുത്താനായി ദേശീയ ഗാനം ആലപിച്ചെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. 

സംസാര സ്വാതന്ത്ര്യം ഘനിക്കപ്പെട്ടുവെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. നേരത്തെ 2006ലും മെക്സിക്കൻ പാർലമെന്റിൽ കയ്യേറ്റമുണ്ടായിരുന്നു. അന്ന് വിവാദമായ തെരഞ്ഞെടുപ്പിന് ശേഷം പ്രസിഡന്റായി ഫെലിപ്പെ കാൽഡെറോൺ ചുമതലയേറ്റെടുക്കുമ്പോഴാണ് ഇതിന് മുൻപ് മെക്സിക്കൻ പാർലമെന്റിൽ അംഗങ്ങൾ തമ്മിൽ കയ്യേറ്റമുണ്ടായത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വാർത്തകൾ കാണാം

PREV
Read more Articles on
click me!

Recommended Stories

ഇരട്ട കുട്ടികൾക്ക് ജന്മം നൽകി, പിന്നാലെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുടെ വിയോഗം; ഹൃദയം പൊട്ടുന്ന കുറിപ്പുമായി ഭർത്താവ്
കൂട്ടക്കൊലക്കേസ് പ്രതിയുടെ വധശിക്ഷ നടപ്പാക്കിയത് 13കാരന്‍, 80000 പേര്‍ സാക്ഷികള്‍, പരസ്യമായി വധശിക്ഷ നടപ്പാക്കി താലിബാൻ; വ്യാപക വിമർശനം