ഇറാന്‍റെ സമാധാന നിർദ്ദേശങ്ങൾ ട്രംപ് തള്ളിയതിന് പിന്നാലെ ഓഹരി വിപണിയിൽ വൻ തകർച്ച, സെൻസെക്സ് 6 മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ, നിഫ്റ്റിയും കൂപ്പുകുത്തി

Published : Sep 28, 2026, 05:32 PM IST
trump tariffs

Synopsis

ഇറാന്‍റെ സമാധാന നിർദ്ദേശങ്ങൾ യുഎസ് തള്ളിയതോടെ പശ്ചിമേഷ്യൻ സംഘർഷ ഭീതിയിൽ ഇന്ത്യൻ ഓഹരി വിപണിയിൽ വൻ തകർച്ച. സെൻസെക്സ് 1124 പോയിന്റും നിഫ്റ്റി 360 പോയിന്റും ഇടിഞ്ഞപ്പോൾ നിക്ഷേപകർക്ക് 8 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായി

മുംബൈ: പശ്ചിമേഷ്യൻ സംഘർഷ ഭീതിയിൽ തകർന്നടിഞ്ഞ് ഇന്ത്യൻ ഓഹരിവിപണി. സെൻസെക്സ് ആറ് മാസത്തിനിടെയുളള താഴ്ന്ന നിലവാരമായ 72771 ൽ വ്യാപാരം അവസാനിപ്പിച്ചു. ഇന്ന് മാത്രം സെൻസെക്സ് 1124 പോയിന്റും നിഫ്റ്റി 360 പോയിന്റും ഇടിഞ്ഞു. ഹോർമുസ് തുറക്കാനുളള ഇറാന്റെ സമാധാന നിർദേശങ്ങൾ യു എസ് പ്രസിഡന്‍റ് ഡ‍ോണൾഡ് ട്രംപ് തളളിയതിന് പിന്നാലെ ബ്രെന്റ് ക്രൂഡ് ഓയിൽ വില ഉയർന്നിരുന്നു. ഇതോടെ ഡോളറിനെതിരെ രൂപയുടെ മൂല്യം 20 പൈസ ഇടിഞ്ഞ് 95.95 എന്ന നിലയിലെത്തി. യു എസ് ബോണ്ട് യീൽഡ് നിരക്ക് ഉയർന്ന് നിൽക്കുന്നതിനാൽ വിദേശ നിക്ഷേപകർ വിപണിയിൽ വിറ്റഴിക്കൽ തുടരുകയാണ്. ഇന്ന് മാത്രം നിക്ഷേപകർക്ക് 8 ലക്ഷം കോടി രൂപയുടെ നഷ്ടമാണുണ്ടായത്. ഫിനാൻസ്, മെറ്റൽ, റിയലിറ്റി സെക്ടറുകളാണ് ഏറ്റവും തകർച്ച നേരിടുന്നത്. ഏഷ്യൻ വിപണികളെല്ലാം നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

സമാധാനം പുലരുമെന്ന് പ്രതീക്ഷ

അതേസമയം ഹോർമുസ് കടലിടുക്ക് 7 ദിവസത്തിൽ തുറക്കാമെന്നടക്കമുള്ള ഇറാൻ മുന്നോട്ടുവച്ച സമാധാന നിർദേശം അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് തള്ളിയെങ്കിലും ഇറാനും അമേരിക്കയും നീങ്ങുന്നത് ചർച്ചകളിലേക്കെന്ന് സി ബി എസ് ന്യൂസ് റിപ്പോർട്ട്. യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന ചർച്ച അടുത്തയാഴ്ച്ച നടന്നേക്കുമെന്ന് വാർത്താ സ്രോതസുകളെ ഉദ്ദരിച്ച് സി ബി എസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇറാൻ സമാധാന നിർദേശത്തിൽ ഉറച്ച് നിൽക്കുന്നതായി വ്യക്തമാക്കിയിട്ടുണ്ട്. അമേരിക്കയുടെ മറുപടിക്കായി കാക്കുകയാണെന്നും ഇറാൻ വ്യക്തമാക്കി. ഹോർമൂസ് തുറക്കാനായി ഇറാന്റെ സമാധാന ഉപാധി അംഗീകരിക്കേണ്ടതില്ലെന്നും, ഹോർമൂസിൽ ഇറാന്റെ സ്വാധീനം അവസാനിച്ചെന്നുമാണ് ഡോണൾഡ് ട്രംപിന്റെ നിലപാട്. അതിനിടെ, അമേരിക്കൻ ഉപരോധം വിമാനക്കമ്പനികളെയും സർവ്വീസുകളെയും ബാധിച്ചതോടെ രാജ്യങ്ങളുമായി ചർച്ചയ്ക്ക് ഇറാൻ ശ്രമം തുടങ്ങി. സുപ്രധാന സർവ്വീസുകളിൽ ഇളവ് തേടാനാണ് ശ്രമിക്കുന്നത്. ഇറാക്കിലെ നജാഫ്, സുലൈമാനിയ, ഇർബിൽ വിമാനത്താവളങ്ങളിൽ ഉപരോധം ബാധിച്ചത് ഇറാന് വലിയ തിരിച്ചടിയായി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സ്വകാര്യ വിമാനത്തിൽ അബുദാബിയിൽ രഹസ്യ സന്ദർശനം നടത്തി ബെഞ്ചമിൻ നെതന്യാഹു; യുഎഇ ഭരണാധികാരിയുമായി ചർച്ച നടത്തി
ഉള്ളത് പ്രതിരോധ ഉടമ്പടി; പക്ഷേ, സൗദിയെ സഹായിക്കാൻ കഴിയാതെ പാകിസ്ഥാനും തുർക്കിയും