
വാഷിംഗ്ടൺ: മുഴുവൻ മിഡിൽ ഈസ്റ്റിലും ഇസ്രായേലിന് അവകാശമുണ്ടെന്ന് അവകാശപ്പെടാൻ ബൈബിൾ വാചകം ഉദ്ധരിച്ച് യുഎസ് പ്രതിനിധി മൈക്ക് ഹക്കബി. അമേരിക്കൻ വലതുപക്ഷ സംവാദകനായ ടക്കർ കാൾസണുമായുള്ള അഭിമുഖത്തിലാണ് ബൈബിളിലെ പഴയ നിയമത്തിലെ ഉല്പത്തി പുസ്തകത്തെ പരാമർശിച്ചുകൊണ്ടാണ് മുൻ റിപ്പബ്ലിക്കൻ ഗവർണറുടെ വിവാദ പ്രസ്താവന. ഇസ്രയേൽ പശ്ചിമേഷ്യ മുഴുവനും ഏറ്റെടുത്താലും കുഴപ്പമില്ലെന്നാണ് മൈക്ക് ഹക്കബിയുടെ പ്രസ്താവന. ഇസ്രയേലിലെ അമേരിക്കൻ അംബാസിഡറായ മൈക്ക് ഹക്കബിയാണ് ശനിയാഴ്ചയാണ് വിവാദ പരാമർശം നടത്തിയത്. മുൻ ഫോക്‌സ് അവതാരകൻ കൂടിയായ ഹക്കബി ഉല്‌പത്തി പുസ്തകത്തിലെ 15 ചൂണ്ടിക്കാണിച്ചാണ് പരാമർശം നടത്തിയത്. ഉൽപത്തി പുസ്തകത്തിൽ അബ്രാമിന്റെ പിൻഗാമികൾക്ക് യൂഫ്രട്ടീസ് നദി (ഇന്നത്തെ ഇറാഖിലൂടെയും സിറിയയിലൂടെയും ഒഴുകുന്നു) മുതൽ നൈൽ നദി (ഈജിപ്തിൽ) വരെയുള്ള ഭൂമി അവകാശമാക്കുമെന്ന് ദൈവം അബ്രാമിന് ഉറപ്പ് നൽകിയെന്നാണ് വിശദമാക്കുന്നത്.
അടിസ്ഥാനപരമായി ഇതിൽ ഇസ്രായേൽ, ജോർദാൻ, സിറിയ, ലെബനൻ, സൗദി അറേബ്യയുടെയും ഇറാഖിന്റെയും വലിയ ഭാഗങ്ങളും ഉൾപ്പെടുമെന്നും അതിനാൽ തന്നെ മുഴുവൻ പശ്ചിമേഷ്യയും ഉൾപ്പെടുമെന്നുമാണ് മൈക്ക് ഹക്കബി പറയുന്നത്. തോറയിലെ അഞ്ച് പുസ്തകങ്ങളിൽ ആദ്യത്തേതാണ് ഉൽപത്തി. ഹെബ്രായ ബൈബിളിലെയും ക്രിസ്തീയ പഴയനിയമത്തിലെയും ആദ്യ പുസ്തകമാണിത്. അബ്രഹാമിന്റെ പിൻഗാമികളായി കണക്കാക്കുന്ന ജൂത ജനത പവിത്രമായി കരുതുന്ന ഗ്രന്ഥമാണ് തോറ. അബ്രാമിന്റെ പിൻഗാമികൾ ഈജിപ്ത് നദി മുതൽ യൂഫ്രട്ടീസ് വരെ വ്യാപിച്ചുകിടക്കുന്ന കാനാൻ ദേശം അവകാശമാക്കുമെന്നാണ് ഉൽപത്തി പുസ്തകത്തിൽ പറയുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam