അഫ്ഗാനിൽ നിന്നുള്ള സൈനിക പിൻമാറ്റം; അമേരിക്കൻ നിലപാട് ഇന്നറിയാം, ജി 7 രാജ്യങ്ങളുടെ നിർണായക യോഗം ഇന്ന്

By Web TeamFirst Published Aug 24, 2021, 7:30 AM IST
Highlights

നർണ്ണായക തീരുമാനം പ്രസിഡന്റ്ജോ ബൈഡൻ ഉടൻ എടുക്കുമെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. 24 മണിക്കൂറിനകം ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നാണ് അമേരിക്ക പറയുന്നത്.

കാബൂള്‍: അഫ്ഗാനിൽ നിന്നുള്ള അമേരിക്കയുടെ പിന്മാറ്റം ദീർഘിപ്പിക്കുമോ എന്ന് ഇന്ന് അറിയാം. നർണ്ണായക തീരുമാനം പ്രസിഡന്റ്ജോ ബൈഡൻ ഉടൻ എടുക്കുമെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. 24 മണിക്കൂറിനകം ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നാണ് അമേരിക്ക പറയുന്നത്. അഫ്ഗാനിൽ നിന്നുള്ള പിന്മാറ്റ തീയ്യതി ദീർഘിപ്പിക്കില്ലെന്ന് കഴിഞ്ഞ ദിവസം ബൈഡൻ വ്യക്തമാക്കിയിരുന്നു.

ജി ഏഴ് രാജ്യങ്ങളുടെ യോഗം ഇന്ന് ചേരാനിരിക്കെയാണ് അമേരിക്ക തീരുമാനം പുനർപരിശോധിക്കുന്നത്. ബ്രിട്ടണും കാനഡയും നേരത്തെ തന്നെ പിന്മാറ്റം ദീർഘിപ്പിക്കണമെന്നാവശ്യപ്പെട്ടിരുന്നു. 31 നുള്ളിൽ പിന്മാറ്റം പൂർത്തിയാകില്ലെന്നും തീയ്യതി നീട്ടണമെന്നും ചില അമേരിക്കൻ ഉദ്യോഗസ്ഥരും അഭിപ്രായപ്പെട്ടിരുന്നു. അതിനിടെ പിന്മാറ്റം നീട്ടാനുള്ള ആവശ്യം ഉന്നയിക്കപ്പെട്ടിട്ടില്ലെന്ന് താലിബാൻ വ്യക്തമാക്കി. 31 നകം പിൻവാങ്ങണമെന്ന് താലിബാൻ നേരത്തെ ആവശ്യപ്പെട്ടിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

click me!