യുഎഇയെ ഞെട്ടിച്ച് മിസൈൽ മുന്നറിയിപ്പ് സന്ദേശം; ജാഗ്രത പാലിക്കാൻ നിർദ്ദേശം, മിനിറ്റുകൾക്കകം 'ഓൾ ക്ലിയർ' സന്ദേശവും, സുരക്ഷിതമെന്ന് അധികൃതർ

Published : Jun 26, 2026, 07:16 PM IST
Dubai

Synopsis

യു.എ.ഇയിൽ വെള്ളിയാഴ്ച വൈകുന്നേരം മൊബൈൽ ഫോണുകളിൽ ലഭിച്ച മിസൈൽ ആക്രമണ മുന്നറിയിപ്പ് സന്ദേശം ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിച്ചു. എന്നാൽ, മിനിറ്റുകൾക്കകം തന്നെ രാജ്യം സുരക്ഷിതമാണെന്ന് അധികൃതർ അറിയിച്ചു. സാങ്കേതിക തകരാറാണോ ഇതിന് പിന്നിലെന്ന് വ്യക്തമല്ലെങ്കിലും, പ്രാദേശിക സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ സംഭവം.

ദുബായ്: യു.എ.ഇ വെള്ളിയാഴ്ച വൈകുന്നേരം ജനങ്ങളുടെ മൊബൈൽ ഫോണുകളിൽ മിസൈൽ ആക്രമണ മുന്നറിയിപ്പ് സന്ദേശം എത്തിയത് പരിഭ്രാന്തി പരത്തി. എന്നാൽ, മിനിറ്റുകൾക്കകം തന്നെ രാജ്യം സുരക്ഷിതമാണെന്ന 'ഓൾ ക്ലിയർ' സന്ദേശവും അധികൃതർ പുറപ്പെടുവിച്ചു. പ്രാദേശിക സമയം വൈകുന്നേരം 5:15-ഓടെയാണ് ദുബായിലും അബുദാബിയിലുമുള്ള താമസക്കാരുടെ ഫോണുകളിലേക്ക് യു.എ.ഇ ആഭ്യന്തര മന്ത്രാലയത്തിന്റെ അടിയന്തര സുരക്ഷാ മുന്നറിയിപ്പ് എത്തിയത്. എത്രയും വേഗം അടുത്തുള്ള സുരക്ഷിതമായ കെട്ടിടങ്ങളിലേക്ക് മാറണമെന്നും, ജനലുകളിൽ നിന്നും വാതിലുകളിൽ നിന്നും മാറിനിൽക്കണമെന്നുമായിരുന്നു സന്ദേശം.

എന്നാൽ, സന്ദേശം വന്ന് രണ്ട് മിനിറ്റിനുള്ളിൽ തന്നെ ആശങ്കകൾക്ക് വിരാമമിട്ട് അടുത്ത സന്ദേശമെത്തി. നിലവിൽ യാതൊരുവിധ സുരക്ഷാ ഭീഷണികളുമില്ലെന്നും സാഹചര്യം പൂർണ്ണമായും സുരക്ഷിതമാണെന്നും അധികൃതർ വ്യക്തമാക്കി. സാങ്കേതിക തകരാറാണോ അതോ മറ്റ് കാരണങ്ങളാണോ മുന്നറിയിപ്പിന് പിന്നിലെന്ന് ഔദ്യോഗികമായി വിശദീകരിച്ചിട്ടില്ല. 

 കഴിഞ്ഞ ദിവസം ഒമാൻ തീരത്ത് ഒരു വാണിജ്യ കപ്പലിന് നേരെ ഇറാന്റെ ഡ്രോൺ ആക്രമണം ഉണ്ടായതായി സംശയമുയർന്നിരുന്നു. ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണത്തെച്ചൊല്ലി പ്രാദേശിക തലത്തിൽ നിലനിൽക്കുന്ന രാഷ്ട്രീയ സംഘർഷങ്ങൾക്കിടയിലാണ് യു.എ.ഇയിൽ  അടിയന്തര മുന്നറിയിപ്പ് സന്ദേശം എത്തിയത്. നിലവിൽ ദുബായിലെ ജനജീവിതവും വിമാന സർവീസുകളും സാധാരണ നിലയിലാണ്. 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പാസ്‌പോർട്ട് നിരക്ക് ഉയരും, പുതിയ യാത്രാ നിബന്ധന; നിലവിൽ വരിക നാല് സുപ്രധാന മാറ്റങ്ങൾ, യുഎഇയിലെ ഇന്ത്യക്കാരേ ശ്രദ്ധിക്കൂ
61 യാത്രക്കാരുമായി പറക്കുന്നതിനിടെ അപ്രതീക്ഷിത സംഭവം; ആടിയുലഞ്ഞ് വിമാനം, പൈലറ്റിനെ കെട്ടിയിട്ട് യാത്രക്കാർ, ദുരന്തം ഒഴിവായി