അമേരിക്കയില്‍ കാണാതായ മലയാളി വിദ്യാര്‍ത്ഥിയുടെ മൃതദേഹം മൂന്നാംനാള്‍ കോളേജിലെ തടാകത്തില്‍; അന്വേഷണം ശക്തമാക്കി

Web Desk   | Asianet News
Published : Jan 25, 2020, 11:08 AM IST
അമേരിക്കയില്‍ കാണാതായ മലയാളി വിദ്യാര്‍ത്ഥിയുടെ മൃതദേഹം മൂന്നാംനാള്‍ കോളേജിലെ തടാകത്തില്‍; അന്വേഷണം ശക്തമാക്കി

Synopsis

21 വയസുള്ള ആന്‍ റോസ് ജെറിയുടെ മൃതദേഹം കാമ്പസിലെ സെന്റ് മേരീസ് ലെയ്ക്കില്‍ നിന്നാണ് കണ്ടെത്തിയത്

ന്യുയോര്‍ക്ക്: അമേരിക്കയിലെ ഇൻഡ്യാനയിൽ നോട്രെഡെയിം സർവകലാശാലയിൽ നിന്ന് മൂന്നു ദിവസം മുന്‍പ് കാണാതായ മലയാളി വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. 21 വയസുള്ള ആന്‍ റോസ് ജെറിയുടെ മൃതദേഹം കാമ്പസിലെ സെന്റ് മേരീസ് ലെയ്ക്കില്‍ നിന്നാണ് കണ്ടെത്തിയത്.

മിനസോട്ടയിലെ ബ്ലെയിന്‍ ഹൈസ്‌കൂളില്‍ നിന്നാണു ആന്‍ റോസ് 2016-ല്‍ ബിരുദം നേടിയത്. എറണാകുളം സ്വദേശികളാണു കുടുംബം. നാഷനല്‍ മെറിറ്റ് സ്‌കോളര്‍ഷിപ്പ് നേടിയാണു ആന്‍ റോസ് പഠനം നടത്തിയിരുന്നത്. ചൊവ്വാഴ്ച വൈകിട്ടു എട്ടേമുക്കാലോടെയാണു കുട്ടിയെ കാണാതായത്. ഇതേത്തുടര്‍ന്ന് വ്യാപകമായ തെരച്ചില്‍ നടത്തിയിരുന്നു. മൃതദേഹം കിട്ടിയതോടെ അന്വേഷണം ശക്തമാക്കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അന്യഗ്രഹത്തെ കാഴ്ചയല്ല, ഇരുട്ടി വെളുത്തപ്പോൾ കടലിനും തീരത്തിനും ചോര നിറം! ഇത് മുന്നറിയിപ്പോ, കാരണം വ്യക്തമാക്കി വിദഗ്ധർ
ബോണ്ടി വെടിവയ്പ്, പരിക്കേറ്റ പ്രതിക്കെതിരെ 15 പേരുടെ കൊലപാതകം അടക്കം 59 കുറ്റങ്ങൾ