ബലാക്കോട്ട് വ്യോമാക്രമണത്തിന് ശേഷം ആദ്യമായി പാകിസ്ഥാന് മുകളിലൂടെ പറന്ന് മോദി

By Web TeamFirst Published Aug 22, 2019, 9:24 PM IST
Highlights

ഫെബ്രുവരി 14ന് പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തില്‍ 40 സി.ആര്‍.പി.എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് തിരിച്ചടിയായാണ് വ്യോമസേന പാക്കിസ്ഥാനിലെ ബലാക്കോട്ടിലെ ഭീകരവാദികളുടെ ക്യാമ്പുകള്‍ക്ക് നേരെ ആക്രമണം നടത്തിയത്.

ദില്ലി: ബലാക്കോട്ട് വ്യോമാക്രമണത്തിന് ശേഷം ആദ്യമായി പ്രധാനമന്ത്രി നരേന്ദ്ര മോദി പാക്കിസ്ഥാന്‍ വ്യോമപാതയിലൂടെ പറന്നു. ഉഭയകക്ഷി ചര്‍ച്ചയ്ക്കായി ഫ്രാന്‍സിലേക്കുള്ള യാത്രയ്ക്കാണ് വ്യാഴാഴ്ച പ്രധാനമന്ത്രി പാക് വ്യോമപാതയിലൂടെ സഞ്ചരിച്ചത്. കഴിഞ്ഞ ഫെബ്രുവരി 26ന് നടന്ന ബലാക്കോട്ട് വ്യോമാക്രമണത്തിന് ശേഷം ഈ വ്യോമപാതയിലൂടെയുള്ള ഗതാഗതം നിര്‍ത്തിവച്ചിരുന്നു. 

ഫെബ്രുവരി 14ന് പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തില്‍ 40 സി.ആര്‍.പി.എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് തിരിച്ചടിയായാണ് വ്യോമസേന പാക്കിസ്ഥാനിലെ ബലാക്കോട്ടിലെ ഭീകരവാദികളുടെ ക്യാമ്പുകള്‍ക്ക് നേരെ ആക്രമണം നടത്തിയത്.

ഫ്രാന്‍സ്, യു.എ.ഇസ ബഹ്‌റൈന്‍ എന്നീ രാജ്യങ്ങളിലാണ് പ്രധാനമന്ത്രി സന്ദര്‍ശനം നടത്തുക. ഫ്രാന്‍സിലെത്തുന്ന മോഡി പ്രസിഡന്റ് ഇമ്മാനുവല്‍ മാര്‍കോണുമായി വിവിധ വിഷയങ്ങളില്‍ ചര്‍ച്ച നടത്തും. ഫ്രാന്‍സിലെ ഇന്ത്യന്‍ സമൂഹത്തേയും മോദി അഭിസംബോധന ചെയ്യും. ശനിയാഴ്ച മോഡി ബഹ്‌റൈനിലേക്ക് തിരിക്കൂ.

click me!