
ഇസ്ലാമാബാദ്: കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. കശ്മീര്‍ വിഷയത്തില്‍ ഇനി ഇന്ത്യയോട് സംസാരിക്കുന്നതില്‍ ഒരു അര്‍ത്ഥവുമില്ലെന്ന് ഇമ്രാന്‍ഖാന്‍ ന്യൂയോര്‍ക്ക് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ പ്രതികരിച്ചു.
ഇന്ത്യന്‍ ഉദ്യോഗസ്ഥരുമായി ഒരുതരത്തിലുമുള്ള സന്ധി സംഭാഷണത്തിനില്ല. ആണാവയുധം കൈവശമുള്ള ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷത്തില്‍ ആശങ്കയുണ്ടെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു. കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതിന് മുമ്പും ശേഷവും ഇരുരാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചകള്‍ക്കായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ മോദി ആവശ്യം ആവര്‍ത്തിച്ച് നിരസിച്ചു.
നിര്‍ഭാഗ്യവശാല്‍ ഇപ്പോള്‍ തിരിഞ്ഞ് നോക്കുമ്പോള്‍ സമാധാനത്തിനായി ഞാന്‍ നടത്തിയ എല്ലാ ശ്രമങ്ങളും അവര്‍ പ്രീണനത്തിനായി ഉപയോഗിച്ചെന്നാണ് കരുതുന്നതെന്നും ഇമ്രാന്‍ ഖാന്‍ തുറന്നടിച്ചു. ഇനി ഞങ്ങള്‍ക്ക് കൂടുതലൊന്നും ആലോചിക്കാനില്ല. ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞ ഹിന്ദുത്വ സര്‍ക്കാരിന്‍റെ നടപടിയില്‍ അപലപിക്കുന്നുവെന്നും ഇമ്രാന്‍ ഖാന്‍ അഭിമുഖത്തില്‍ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam