ലോകത്ത് ഒരു കോടി 28 ലക്ഷം കടന്ന് കൊവിഡ് രോഗികൾ, 24 മണിക്കൂറിൽ രണ്ട് ലക്ഷത്തിലേറെ പേർക്ക് രോഗം

Published : Jul 12, 2020, 07:51 AM IST
ലോകത്ത് ഒരു കോടി 28 ലക്ഷം കടന്ന് കൊവിഡ് രോഗികൾ, 24 മണിക്കൂറിൽ രണ്ട് ലക്ഷത്തിലേറെ പേർക്ക് രോഗം

Synopsis

ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം ഒരു കോടി ഇരുപത്തിയെട്ട് ലക്ഷം കടന്നു. രണ്ട് ലക്ഷത്തിലേറെ പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു

ദില്ലി: ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം ഒരു കോടി ഇരുപത്തിയെട്ട് ലക്ഷം കടന്നു. രണ്ട് ലക്ഷത്തിലേറെ പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. അഞ്ച് ലക്ഷത്തി അറുപത്തിയാറായിത്തിലേറെ ആളുകൾ ഇതുവരെ മരിച്ചു. 

അമേരിക്കയിലും ബ്രസീലിലും സ്ഥിതി രൂക്ഷമായി തുടരുന്നു. അമേരിക്കയിൽ 24 മണിക്കൂറിനിടെ 58,000ലേറെ പേർക്ക് രോഗം ബാധിച്ചു. 709 പേർ കൂടി അമേരിക്കയിൽ മരിച്ചു. ബ്രസീലിൽ 945 പേരാണ് 24 മണിക്കൂറിനിടെ മരിച്ചത്.  35,500ലേറെ ആളുകൾക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു.

ഇത്രയും പേർക്ക് രോഗം ബാധിക്കുന്നത് ഇതാദ്യമായാണ്. ഇത് അഞ്ചാം തവണയാണ് 24 മണിക്കൂറിനിടെ 2 ലക്ഷത്തിലധികം രോഗികൾ ഉണ്ടാകുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ലെബനനിൽ മാധ്യമപ്രവർത്തകരുടെ കൊലപാതകം: ഇസ്രായേലിനെതിരെ ഇറാൻ വിദേശകാര്യമന്ത്രി, ആസൂത്രിത ആക്രമണം
പശ്ചിമേഷ്യയിലെ സംഘർഷത്തിനിടെ ഇസ്ലാമാബാദിൽ നിർണായക യോഗം; സൗദി, തുർക്കി, ഈജിപ്ത് വിദേശകാര്യമന്ത്രിമാർ പങ്കെടുക്കും