Latest Videos

'ഇമ്രാന് സമാധാനത്തിനുള്ള നൊബേല്‍ നല്‍കണം'; പാക് അസംബ്ലിയില്‍ പ്രമേയം

By Web TeamFirst Published Mar 2, 2019, 5:20 PM IST
Highlights

ഇന്ത്യന്‍ പെെലറ്റിനെ കെെമാറിയ ശേഷം വലിയ തോതില്‍ ഇമ്രാന്‍ ഖാനെ പുകഴ്ത്തുന്ന കുറിപ്പുകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. പിന്നീട് നൊബേല്‍ സമ്മാനം ഇമ്രാന്‍ ഖാന് നല്‍കണമെന്ന് ആവശ്യവുമായി ക്യാമ്പയിനുകളും തുടങ്ങി

ലാഹോര്‍: പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നല്‍കണമെന്ന് ആവശ്യവുമായി പാക് അസംബ്ലിയില്‍ പ്രമേയം. പാക് കസ്റ്റഡിയിലായിരുന്ന ഇന്ത്യയുടെ വ്യോമസേന വിംഗ് കമാന്‍റര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ സമാധാന സൂചകമായി വിട്ടയ്ക്കാനുള്ള തീരുമാനമെടുത്തത് പരിഗണിച്ച് നൊബേല്‍ സമ്മാനം നല്‍കണമെന്നാണ് ആവശ്യം.

പാകിസ്ഥാനിലെ വാര്‍ത്താവിതരണ മന്ത്രി ഫവാദ് ചൗധരിയാണ് ഈ ആവശ്യമുയര്‍ത്തി പാക് അസംബ്ലിയില്‍ പ്രമേയം അവതരിപ്പിച്ചത്. ഇന്ത്യന്‍ പെെലറ്റിനെ കെെമാറിയ ശേഷം വലിയ തോതില്‍ ഇമ്രാന്‍ ഖാനെ പുകഴ്ത്തുന്ന കുറിപ്പുകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു.

പിന്നീട് നൊബേല്‍ സമ്മാനം ഇമ്രാന്‍ ഖാന് നല്‍കണമെന്ന് ആവശ്യവുമായി ക്യാമ്പയിനുകളും തുടങ്ങി. ഇത് കൂടാതെ ഈ ആവശ്യമുയര്‍ത്തി 2,00,000 പേര്‍ ഒപ്പിട്ട കത്തും തയാറാക്കിയിട്ടുണ്ട്. ഇന്ത്യ-പാക് ബന്ധം വഷളായ സാഹചര്യത്തില്‍ സമാധാനം സ്ഥാപിക്കാനുള്ള നടപടികളാണ് ഇമ്രാന്‍ ഖാന്‍ സ്വീകരിച്ചതെന്നാണ് പാക് പ്രധാനമന്ത്രിയെ അനുകൂലിക്കുന്നവരുടെ വാദം.

ഇന്നലെ രാത്രിയോടെയാണ് വാഗാ അതിര്‍ത്തിയില്‍ വച്ച് അഭിനന്ദനെ ഇന്ത്യക്ക് കൈമാറിയത്. ഫെബ്രുവരി 27നാണ് അഭിനന്ദന്‍ വര്‍ദ്ധമാൻ പാക് സേനയുടെ പിടിയിലായത്. 

click me!