തെരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടല്‍: ട്രംപിനെ കുറ്റവിമുക്തനാക്കാതെ മ്യുള്ളറുടെ റിപ്പോര്‍ട്ട്

By Web TeamFirst Published Apr 19, 2019, 10:01 AM IST
Highlights

ഗുരുതര ആരോപണങ്ങള്‍ ഉണ്ടെന്ന് ആരോപിച്ച്, റിപ്പോര്‍ട്ട് ട്രംപിനെതിരെയുള്ള ആയുധമാക്കാന്‍ ഒരുങ്ങുകയാണ്  ഡെമോക്രാറ്റുകള്‍. നിയമനടപടികളിലേക്ക് നീങ്ങുകയാണ് ഡെമോക്രാറ്റുകൾ എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 

വാഷിംഗ്ടണ്‍: അമേരിക്കൻ തെരഞ്ഞെടുപ്പിലെ റഷ്യൻ ഇടപെടലും അതിൽ ട്രംപിന്‍റെ പങ്കും അന്വേഷിച്ച റോബർട്ട് മ്യുള്ളറുടെ ഭാഗിക റിപ്പോർട്ട് പ്രസിദ്ധീകരിച്ചു. ട്രംപിനെ കുറ്റക്കാരനെന്ന് സ്ഥാപിക്കുന്നില്ലെങ്കിലും പ്രസിഡ‍ന്‍റ്  തെരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടല്‍ സ്ഥിരീകരിക്കുന്നതാണ് റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടില്‍  ട്രംപിനെ പൂര്‍ണ്ണമായും  കുറ്റവിമുക്തനാക്കിയിട്ടില്ല. 450 പേജുള്ള റിപ്പോര്‍ട്ടിന്‍റെ മുഴുവന്‍ ഭാഗവും പുറത്തുവിട്ടിട്ടില്ല. 

ഗുരുതര ആരോപണങ്ങള്‍ ഉണ്ടെന്ന് ആരോപിച്ച്, റിപ്പോര്‍ട്ട് ട്രംപിനെതിരെയുള്ള ആയുധമാക്കാന്‍ ഒരുങ്ങുകയാണ്  ഡെമോക്രാറ്റുകള്‍. നിയമനടപടികളിലേക്ക് നീങ്ങുകയാണ് ഡെമോക്രാറ്റുകൾ എന്നാണ്  പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 

റിപ്പോർട്ട് പുറത്തുവിടും മുമ്പ് ട്രംപിന് പിന്തുണ അറിയിച്ച് വാർത്താ സമ്മേളനം നടത്തിയ അറ്റോർണി ജനറൽ വില്യംബാ‍ർ രാജിവയ്ക്കണമെന്നും ഡമോക്രാറ്റ് അംഗങ്ങൾ ആവശ്യപ്പെടുന്നുണ്ട്. പ്രസിഡന്‍റിന്‍റെ റഷ്യൻ ബന്ധങ്ങളിൽ കോൺഗ്രസ് സമിതിയുടെ അന്വേഷണം തുടരുമെന്നാണ് സൂചന. 

അതേസമയം തന്നെ കുറ്റക്കാരനെന്ന് മുദ്രകുത്താത്ത റിപ്പോര്‍ട്ട് തന്‍റെ വിജയമാണെന്നാണ് ട്രംപിന്‍റെ പ്രതികരണം. ഒരു പ്രസിഡന്‍റും നേരിടേണ്ടി വന്നിട്ടില്ലാത്ത ആരോപണമാണ് താന്‍ നേരിടുന്നതെന്നും ട്രംപ് റിപ്പോര്‍ട്ടിനോട് പ്രതികരിച്ചു. 

click me!