'നോഹ'യെ മറികടന്ന് 'മുഹമ്മദ്'; ഇംഗ്ലണ്ടിലെയും വെയിൽസിലെയും ആൺകുട്ടികളിൽ ഏറ്റവും ജനപ്രിയമായ പേര് മുഹമ്മദ് 

Published : Dec 06, 2024, 09:55 AM ISTUpdated : Dec 06, 2024, 10:04 AM IST
'നോഹ'യെ മറികടന്ന് 'മുഹമ്മദ്'; ഇംഗ്ലണ്ടിലെയും വെയിൽസിലെയും ആൺകുട്ടികളിൽ ഏറ്റവും ജനപ്രിയമായ പേര് മുഹമ്മദ് 

Synopsis

4,661 ആൺകുട്ടികൾക്ക് 2023-ൽ മുഹമ്മദ് എന്ന പേര് നൽകി. 2022-ൽ ഇത് 4,177 ആയിരുന്നു, 2023-ൽ 4,382 ആൺകുട്ടികൾക്ക് നോഹ എന്ന പേര് നൽകി.

Representative Image

ലണ്ടൻ: ഇം​ഗ്ലണ്ടിലെയും വെയിൽസിലെയും ആൺകുട്ടികളിൽ ഏറ്റവും ജനപ്രിയമായ പേര് മുഹമ്മദ് എന്നാണെന്ന് റിപ്പോർട്ട്. ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്‌സിൻ്റെ (ONS) പുതിയ ഡാറ്റ അനുസരിച്ചാണ് ആൺകുട്ടികളുടെ ഏറ്റവും ജനപ്രിയമായ പേരായി 'മുഹമ്മദ്' മാറിയത്. 2023-ൽ ആൺകുട്ടികളുടെ ഏറ്റവും ജനപ്രിയമായ പേര് നോഹ എന്നായിരുന്നു. 2016 മുതൽ ഇംഗ്ലണ്ടിലെയും വെയിൽസിലെയും ആൺകുട്ടികളുടെ ഏറ്റവും ജനപ്രിയമായ 10 പേരുകളിൽ ഒന്നായിരുന്നു നോഹ. 2023-ൽ ആൺകുട്ടികളുടെ പേരുകളിൽ രണ്ടാമത്തേത്, ഒലിവർ എന്നും മൂന്നാമത്തേത് മുഹമ്മദ് എന്നുമായിരുന്നു.  

4,661 ആൺകുട്ടികൾക്ക് 2023-ൽ മുഹമ്മദ് എന്ന പേര് നൽകി. 2022-ൽ ഇത് 4,177 ആയിരുന്നു, 2023-ൽ 4,382 ആൺകുട്ടികൾക്ക് നോഹ എന്ന പേര് നൽകി. ഇംഗ്ലണ്ടിലെയും വെയിൽസിലെയും പ്രധാനമായും നോർത്ത്, വെസ്റ്റ് മിഡ്‌ലാൻഡ്‌സ്, അതുപോലെ ലണ്ടനിലെ 10 പ്രദേശങ്ങളിൽ നാലിലും ഏറ്റവും പ്രചാരമുള്ള ആൺകുട്ടിയുടെ പേര് മുഹമ്മദ് ആണെന്നും റിപ്പോർട്ടിൽ പറയുന്നു.

2023-ലെ ഏറ്റവും പ്രചാരമുള്ള മൂന്ന് പെൺകുട്ടികളുടെ പേരുകൾ ഒലിവിയ, അമേലിയ, ഇസ്ല എന്നിവയായിരുന്നു. 2016 മുതൽ പെൺകുട്ടികളുടെ പേരിൽ മുന്നിൽ നിൽക്കുന്നത് ഒലീവിയ എന്നാണ്. സിനിമകളും സംഗീതവും മാതാപിതാക്കളുടെ പേര് തെരഞ്ഞെടുപ്പുകളിൽ സ്വാധീനം ചെലുത്തിയെന്നും പറയുന്നു. "ബാർബി"യിലെ മാർഗോട്ട് റോബിയെയും "ഓപ്പൻഹൈമറിലെ" സിലിയൻ മർഫിയെയും ചേർത്ത "ബാർബെൻഹൈമറിൽ" നിന്ന് പ്രചോദനം ഉൾക്കൊണ്ട്, മാർഗോട്ട്, സിലിയൻ എന്നീ പേരുകൾ തെരഞ്ഞെടുക്കുന്ന മാതാപിതാക്കളുടെ എണ്ണത്തിൽ വർധനവുണ്ടായതായി റിപ്പോർട്ടിൽ പറയുന്നു.

Read More... ഇടിച്ചിട്ടു കടന്നു കളഞ്ഞു, ദൃഷാന മോൾ കോമയിലായിട്ട് 9 മാസം; വാഹനത്തെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചെന്ന് സൂചന

പോപ്പ് താരങ്ങളുടെ പേരുകളും സ്വാധീനം ചെലുത്തി. റിഹാന, ബില്ലി എലിഷ്, മിലി സൈറസ്, ലാന ഡെൽ റേ എന്നീ പേരുകളും  പ്രചാരത്തിൽ മുന്നിൽ നിൽക്കുന്നു. കാമില, മേഗൻ, ഹാരി തുടങ്ങിയ രാജകീയ പേരുകൾക്ക് ജനപ്രീതി കുറഞ്ഞുവരുന്നതായി വിശകലനം കണ്ടെത്തി. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

രണ്ട് വലിയ ഡാമുകൾ വറ്റി, ശേഷിക്കുന്നത് 30 ദിവസത്തേക്കുള്ള വെള്ളം മാത്രം; സിന്ധു നദീജല കരാർ മരവിപ്പിച്ച ശേഷം നട്ടംതിരിഞ്ഞ് പാകിസ്ഥാൻ
ഇസ്രായേലിന് പിന്നാലെ പാകിസ്ഥാനും തുര്‍ക്കിയും സൗദിയുടമടക്കം 8 ഇസ്ലാമിക രാഷ്ട്രങ്ങള്‍ ട്രംപിന്‍റെ ഗാസ ദൗത്യത്തിന് പിന്തുണ നല്‍കി