
ടോക്കിയോ: ജപ്പാനിലെ ടോക്കിയോ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരം. ഇക്കണോമിസ്റ്റ് ഇന്റലിജൻസ് യൂണിറ്റ് പുതുതായി പുറത്തിറക്കിയ സുരക്ഷിത നഗര സൂചികയിലാണു ടോക്കിയോ ഒന്നാം സ്ഥാനം പിടിച്ചത്. വാഷിംഗ്ടണ്‍ ഡിസിയാണു പട്ടികയിൽ ആദ്യ പത്തിലെ സർപ്രൈസ് എൻട്രി. കഴിഞ്ഞ വർഷം 23-ാം റാങ്കിലായിരുന്നു വാഷിംഗ്ടണ്‍.ഒസാക്കയും സിംഗപ്പൂരും രണ്ടും മൂന്നും സ്ഥാനങ്ങൾ നിലനിർത്തി.
ഹോങ്കോംഗ് ഒന്‍പതാം സ്ഥാനത്തുനിന്ന് ഇരുപതിലേക്കു പിന്തള്ളപ്പെട്ടു. ആദ്യ പത്തിൽ ഏഷ്യ-പസിക് രാജ്യങ്ങളുടെ ആധിപത്യമാണ്. സിഡ്നി, സോൾ, മെൽബണ്‍ എന്നീ നഗരങ്ങൾ കൂടി ഉൾപ്പെട്ടതോടെ ആദ്യ പത്തിലെ ആറു സ്ഥാനങ്ങൾ ഏഷ്യ-പസിക് രാജ്യങ്ങൾ പിടിച്ചെടുത്തു. ആംസ്റ്റർഡാം, കോപ്പൻഹേഗൻ, ടൊറന്േറാ എന്നീ നഗരങ്ങളും ആദ്യ റാങ്കുകളിലുണ്ട്. ലണ്ടൻ, ന്യുയോർക്ക് നഗരങ്ങൾ യഥാക്രമം 14, 15 റാങ്കുകളിൽ ഇടംപിടിച്ചു.
ഏഷ്യ-പസഫിക് നഗരങ്ങൾ മുന്നില്‍ നില്ക്കുമ്പോള് മോശം പ്രകടനവും ഇവിടുത്തെ നഗരങ്ങളാണ് നടത്തുന്നത്. മ്യാൻമറിലെ യാംഗൂണ്‍, പാക്കിസ്ഥാനിലെ കറാച്ചി, ബംഗ്ലാദേശിലെ ധാക്ക എന്നിവ സുരക്ഷിത നഗര സൂചികയിൽ അവസാന സ്ഥാനങ്ങളിലാണ്. ഇന്ത്യയുടെ പ്രതിനിധിയായ ന്യൂഡൽഹി പട്ടികയിൽ 60 നഗര പട്ടികയിൽ 53-ാം സ്ഥാനത്താണ്. മുംബൈ ഈ പട്ടികയില്‍ 45മത്തെ സ്ഥാനത്താണ്.
അഞ്ചു ഭൂഖണ്ഡങ്ങളിലെ 60 നഗരങ്ങളെയാണഒ പട്ടികയിൽ ഉൾപ്പെടുത്തുന്നത്. ആരോഗ്യം, ഡിജിറ്റൽ, അടിസ്ഥാന സൗകര്യം, വ്യക്തിഗത സുരക്ഷാ ഘടകങ്ങൾ എന്നിവയാണു സൂചിക തയാറാക്കാൻ പരിഗണിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam