
ദില്ലി: സ്റ്റാർലിങ്ക് ഇന്‍റര്‍നെറ്റ് സേവനങ്ങൾ മണിപ്പൂരിൽ കലാപകാരികൾ ഉപയോഗപ്പെടുത്തി എന്ന ആരോപണം നിഷേധിച്ചു ഇലോണ്‍ മസ്ക്. ഇന്ത്യയ്ക്ക് മുകളിലെ സ്റ്റാര്‍ലിങ്ക് ബീമുകൾ ഓഫ് ആണെന്ന് മസ്ക് എക്സിൽ കുറിച്ചു. ഇംഫാൽ ഈസ്റ്റിൽ നടത്തിയ റെയ്ഡിൽ സൈന്യം പിടിച്ചെടുത്ത ഉപകരണങ്ങളിൽ സ്റ്റാര്‍ലിങ്ക് ലോഗോയുള്ള ഉപകരണങ്ങൾ ഉണ്ടായിരുന്നു. പിന്നാലെ എക്‌സിൽ ഉയർന്ന ആരോപണത്തിന് മറുപടി നൽകിയത്.
ഇംഫാൽ ഈസ്റ്റ് ജില്ലയിലെ കെയ്‌റോ ഖുനൂവിൽ നടത്തിയ റെയ്ഡിനിടെ ഇന്ത്യൻ ആർമിയുടെ സ്പിയർ കോർപ്‌സ് ഇൻറർനെറ്റ് ഉപകരണങ്ങളും മറ്റ് ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുത്തിരുന്നു. പിടിച്ചെടുത്ത വസ്തുക്കളുടെ ചിത്രങ്ങളും സുരക്ഷാ സേന എക്‌സിൽ പങ്കിട്ടു. ഇതിലാണ് സ്റ്റാർലിങ്ക് ലോഗോ ഉള്ള ഉപകരണം ഉണ്ടായിരുന്നത്. ഇതോടെ മണിപ്പൂരിലെ സ്റ്റാർലിങ്ക് ഉപകരണങ്ങളുടെ നിയമവിരുദ്ധമായ ഉപയോഗത്തെക്കുറിച്ചുള്ള ചർച്ചകൾ സോഷ്യല്‍ മീഡിയയില്‍ ഉയരുകയും ചെയ്തു. ഇന്ത്യയിൽ പ്രവർത്തിക്കാൻ സ്റ്റാർലിങ്കിന് ലൈസൻസില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam