
സിഡ്നി: തുണിയിൽ അജ്ഞാത ദ്രാവകം, ക്യാബിനിൽ രൂക്ഷ ഗന്ധം. അവശരായി യാത്രക്കാർ പിന്നാലെ എമർജൻസി ലാൻഡിംഗ് നടത്തി യാത്രാ വിമാനം. സിഡ്നി അന്താരാഷ്ട്രാ വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന വിമാനമാണ് അടിയന്തരമായി ക്വീൻസ്ലാൻഡിലെ കെയ്‌ൺസ് വിമാനത്താവളത്തിൽ ഇറക്കിയത്. സിഡ്നിയിൽ നിന്ന് മനിലയിലേക്ക് തിരിച്ച വിമാനമാണ് അടിയന്തരമായി തിരിച്ചുവിട്ടത്. കെയ്‌ൺസ് വിമാനത്താവളത്തിൽ നിന്ന് 320 നോട്ടിക്കൽ മൈൽ അകലെയായിരുന്നു രൂക്ഷ ഗന്ധം ക്യാബിനിൽ പടർന്നപ്പോൾ.
38,000 അടി ഉയരത്തിലായിരുന്നു വിമാനം സംഭവ സമയത്തുണ്ടായിരുന്നത്. പ്രാദേശിക സമയം ഉച്ചയ്ക്ക് 12.19ഓടെയായിരുന്നു സംഭവം. ക്യാബിന്റെ പിൻഭാഗത്ത് നിന്നാണ് രൂക്ഷ ഗന്ധം ക്യാബിനിൽ പടർന്നത്. കെയ്‌ൺസ് വിമാനത്താവളത്തിൽ സുരക്ഷിതമായി ഇറങ്ങിയതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് ദുരൂഹമായ സാഹചര്യത്തിൽ വിമാനത്തിനുള്ളിൽ നിന്ന് പുതപ്പ് കണ്ടെത്തിയത്. ഈ പുതപ്പിനുള്ളിലെ അജ്ഞാത ദ്രാവകമാണ് ക്യാബിനിൽ രൂക്ഷ ഗന്ധം പരത്തിയത്.
എയർ ബസ് വിഭാഗത്തിലെ എയർബസ് എ 330- 200 വിഭാഗത്തിലാണ് രൂക്ഷ ഗന്ധം പടർന്നത്. 21 മണിക്കൂറോളം വിമാനത്താവളത്തിൽ നിർത്തിയിട്ട ശേഷമാണ് വിമാനം വീണ്ടും മനിലയിലേക്ക് പറന്നുയർന്നത്. ക്വാന്റാട് എയർവേസിന്റെ വിമാനത്തിലാണ് അസാധാരണ സംഭവം. നിരവധി യാത്രക്കാർ അവശരാകുകയും ശാരീരിക അസ്വസ്ഥതകൾ നേരിടുകയും ചെയ്തതോടെയാണ് എമർജൻസി ലാൻഡിംഗ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam