കെനിയയില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പാക് മാധ്യമ പ്രവര്‍ത്തകന്‍ പൊലീസിന്‍റെ വെടിയേറ്റുമരിച്ചു

Published : Oct 25, 2022, 11:32 AM IST
കെനിയയില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പാക് മാധ്യമ പ്രവര്‍ത്തകന്‍ പൊലീസിന്‍റെ വെടിയേറ്റുമരിച്ചു

Synopsis

തിങ്കളാഴ്ച, പാക് പ്രധാനമന്ത്രി മാധ്യമ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട വിഷയത്തില്‍ കെനിയൻ പ്രസിഡന്റ് വില്യം റൂട്ടോയുമായി സംസാരിച്ചു

നെയ്റോബി: കെനിയയിൽ ഒളിവിൽ താമസിക്കുകയായിരുന്ന  മുതിർന്ന പാകിസ്ഥാൻ മാധ്യമ പ്രവര്‍ത്തകനെ ആളുമാറി കൊലപ്പെടുത്തിയതായി കെനിയന്‍ പൊലീസ്. നെയ്‌റോബിക്ക് സമീപമുള്ള റോഡ് ബ്ലോക്കിൽ നിർത്തുന്നതിന് പകരം കാർ അമിതവേഗത്തില്‍ ഓടിച്ചതിനെ തുടര്‍ന്ന് പോലീസ് വെടിവെച്ചപ്പോഴാണ് പാക് മാധ്യമ പ്രവര്‍ത്തകന്‍ അർഷാദ് ഷെരീഫ് കൊല്ലപ്പെട്ടത്.

കെനിയൻ പോലീസ് സംഭവത്തിൽ ഖേദം പ്രകടിപ്പിച്ചു, കുട്ടികളെ തട്ടിക്കൊണ്ടുപോയ കേസിൽ ഉൾപ്പെട്ട സമാനമായ കാറിനായുള്ള തിരച്ചില്‍ നടക്കുന്നതിനാല്‍. തെറ്റ് പറ്റിയതാണ് എന്നാണ് പൊലീസ് പറയുന്നത്.  പാക് സൈന്യത്തെ വിമർശിച്ചതിന്റെ പേരിൽ അറസ്റ്റ് ഒഴിവാക്കുന്നതിനായി 50 കാരനായ അർഷാദ് ഷെരീഫ് ജൂലൈയിൽ പാകിസ്ഥാൻ വിട്ടത്. 

പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്‍റെ സർക്കാരിന്‍റെ വിമർശകൻ കൂടിയായിരുന്നു അദ്ദേഹം. തിങ്കളാഴ്ച, പാക് പ്രധാനമന്ത്രി മാധ്യമ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട വിഷയത്തില്‍ കെനിയൻ പ്രസിഡന്റ് വില്യം റൂട്ടോയുമായി സംസാരിക്കുകയും മാധ്യമപ്രവർത്തകന്‍റെ കൊലപാതകത്തിൽ നീതിയുക്തവും സുതാര്യവുമായ അന്വേഷണം ഉറപ്പാക്കാൻ അദ്ദേഹത്തോട് ആവശ്യപ്പെടുകയും ചെയ്തതായി പാക് സർക്കാർ പ്രസ്താവനയിൽ അറിയിച്ചു.

റിഷി സുനക് എത്രത്തോളം ഇന്ത്യന്‍ വംശജന്‍? ; സോഷ്യല്‍ മീഡിയയില്‍ ചേരിതിരിവ്,തര്‍ക്കം

ഞായറാഴ്‌ച രാത്രി സഹോദരൻ ഖുറം അഹമ്മദിനൊപ്പം  നെയ്‌റോബി-മഗാഡി ഹൈവേയിൽ സ്ഥാപിച്ചിരുന്ന റോഡ് ബ്ലോക്ക് മറികടന്ന്  കാര്‍ ഓടിച്ചപ്പോഴാണ് അർഷാദ് ഷെരീഫിന്‍റെ തലയ്‌ക്ക് വെടിയേറ്റത് എന്നാണ് നെയ്‌റോബി പോലീസ് പറയുന്നത്. മഗഡി പട്ടണത്തിൽ നിന്ന് കെനിയൻ തലസ്ഥാനമായ നെയ്റോബിയിലേക്ക് പോകുകയായിരുന്നു ഇവർ.

റോഡ് ബ്ലോക്ക് ചെയ്ത് നിന്ന പോലീസ് വാഹനം നിര്‍ത്താന്‍ നിർദേശം നല്‍കിയെങ്കിലും. ഇത് അവഗണിച്ച്  അർഷാദ്  വാഹനത്തിന് വേഗത കൂട്ടി. ഇതോടെയാണ്  പോലീസ് സംശയം തോന്നി പിന്തുടര്‍ന്ന് വെടിയുതിര്‍ത്തത്.  ഇതിനിടെ കാർ മറിഞ്ഞു. കെനിയയിൽ വച്ചാണ് തന്റെ ഭർത്താവ് കൊല്ലപ്പെട്ടതെന്ന് ഷെരീഫിന്റെ ഭാര്യ ജാവേരിയ സിദ്ദിഖ് സ്ഥിരീകരിച്ചു. സഹോദരന്റെ ആരോഗ്യ അവസ്ഥ അറിയില്ലെന്നും ഇവര്‍ പറയുന്നു. 

രാജ്യത്തെ ദേശീയ സ്ഥാപനങ്ങളെ അപകീർത്തിപ്പെടുത്തിയെന്നാരോപിച്ചുള്ള പരാതിയെത്തുടർന്ന് അറസ്റ്റ് ഒഴിവാക്കാൻ ജൂലൈയിൽ ഷരീഫ് പാകിസ്ഥാൻ വിട്ടിരുന്നു. പിന്നീട് ഇയാളെക്കുറിച്ച് കാര്യമായ വിവരം ഇല്ലായിരുന്നു. ദുബായ്, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ലണ്ടന് എന്നിവിടങ്ങളിൽ എവിടെയോ ഉണ്ട് എന്നെ അദ്ദേഹത്തിന്റെ മിക്ക സുഹൃത്തുക്കൾക്കും അറിയാമായിരുന്നുള്ളൂ. കെനിയയില്‍ എപ്പോള്‍ എത്തി എന്നത് സംബന്ധിച്ച് വിവരം ഇല്ല.

ചെന്നൈയിലെ വീട്ടിലെ ദീപാവലി ആഘോഷം, കുട്ടിക്കാലം ഓർത്തെടുത്ത് യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസ്

PREV
Read more Articles on
click me!

Recommended Stories

ഡ്യൂറൻഡ് ലൈനിൽ വീണ്ടും സംഘർഷം, പാകിസ്താനും അഫ്ഗാനിസ്താനും ഏറ്റുമുട്ടി, 5 പേർ കൊല്ലപ്പെട്ടു
ഡിസംബ‍ർ 10,11, കുറിച്ചുവെച്ചോളൂ! പാക്കിസ്ഥാൻ വിറയ്ക്കും, പാക് വ്യോമാതിർത്തിക്ക് തൊട്ടരികെ ഇന്ത്യൻ വ്യോമസേനയുടെ ശക്തി പ്രകടനം