വീണ്ടും നിലപാട് മാറ്റി ട്രംപ്; 'നരേന്ദ്ര മോദി മഹാനായ നേതാവും സുഹൃത്തും, എതിര്‍പ്പ് ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നതില്‍'

Published : Sep 06, 2025, 06:22 AM IST
വീണ്ടും നിലപാട് മാറ്റി ട്രംപ്; 'നരേന്ദ്ര മോദി മഹാനായ നേതാവും സുഹൃത്തും, എതിര്‍പ്പ് ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നതില്‍'

Synopsis

ഇന്ത്യ ചൈനീസ് പക്ഷത്താണെന്ന നിലപാടാണ് ട്രംപ് മാറ്റി പറഞ്ഞ് ഡൊണാൾഡ് ട്രംപ്.

വാഷിംഗ്ടൺ: വീണ്ടും നിലപാട് മാറ്റി ട്രംപ്. ഇന്ത്യ ചൈനീസ് പക്ഷത്താണെന്ന നിലപാടാണ് ട്രംപ് മാറ്റി പറഞ്ഞത്. ഇന്നലെ ട്രൂത്ത് സോഷ്യലില്‍ പങ്കുവെച്ച കുറിപ്പില്‍ 'ഇരുണ്ട ദുരൂഹ' ചൈനയുടെ പക്ഷത്തെത്തി എന്ന് ട്രംപ് ആരോപിച്ചിരുന്നു. എന്നാല്‍ ഇപ്പോൾ പറയുന്നത് ഇന്ത്യ ചൈനീസ് പക്ഷത്തായെന്ന് കരുതുന്നില്ലെന്നും നരേന്ദ്ര മോദി മഹാനായ നേതാവും സുഹൃത്തുമാണ് തനിക്ക് മോദിയുമായി നല്ല ബന്ധമാണ്. ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നതിലാണ് എതിർപ്പ്. ഇന്ത്യയുമായുള്ള പ്രശ്നം പരിഹരിക്കും എന്നാണ്.

എന്നാല്‍ ഇന്ത്യ സത്യം അഭിമുഖീകരിക്കാൻ തയ്യാറല്ലെന്ന് ട്രംപിൻറെ ഉപദേഷ്ടാവ് പീറ്റർ നവാറോ പറഞ്ഞിട്ടുണ്ട്. ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നത് ലാഭം ഉണ്ടാക്കാൻ തന്നെയാണെന്ന നവാറോയുടെ പ്രസ്താവന ഇന്ത്യ ഇന്നലെ തള്ളിയിരുന്നു. ഇന്ത്യയും റഷ്യയും 'കൂടുതൽ ഇരുണ്ട' ചൈനയിലേക്ക് പോയെന്നാണ് ഇന്നലെ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പറഞ്ഞത്. ഇത് വാഷിംഗ്ടണും ന്യൂഡൽഹിയും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായെന്ന സൂചനയാണ് നൽകിയത്. എന്നാല്‍ ട്രംപ് വീണ്ടും നിലപാട് മാറ്റിയിരിക്കുകയാണ്. ചൈനയിലെ ടിയാൻജിനിൽ നടന്ന ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ (എസ്‍സിഒ) ഉച്ചകോടിയിൽ മൂന്ന് രാജ്യങ്ങളുടെയും നേതാക്കൾ ഒരുമിച്ച് നിൽക്കുന്ന ചിത്രം പങ്കുവെച്ചാണ് ട്രംപിന്‍റെ പരിഹാസ പോസ്റ്റ് വന്നത്.

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് ആതിഥേയത്വം വഹിച്ച ടിയാൻജിൻ എസ്‍സിഒ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിനും ഉൾപ്പെടെ നിരവധി ലോക നേതാക്കൾ പങ്കെടുത്തിരുന്നു. യുഎസ് പ്രസിഡന്‍റ് താരിഫ് യുദ്ധം പ്രഖ്യാപിച്ച സാഹചര്യത്തിൽ, മൂന്ന് നേതാക്കളുടെയും സൗഹൃദത്തെ 'ഒരു വഴിത്തിരിവ്', 'ഒരു പുതിയ ലോകക്രമം' എന്നിവയെ സൂചിപ്പിക്കുകയാണെന്ന് പലരും വിലയിരുത്തിയിരുന്നു.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഗാസയുടെ ഭാവി എന്താകും? ഖത്തറിന്റെയും തുർക്കിയുടെയും പങ്കാളിത്തത്തിലെ എതിർപ്പിനിടയിലും ട്രംപിന്‍റെ 'ബോർഡ് ഓഫ് പീസി'ലേക്ക് ഇസ്രയേലും
ഇറാനില്‍നിന്ന് ചോര്‍ന്ന ഞെട്ടിക്കുന്ന ഫോട്ടോകള്‍; പുറംലോകമറിയാതെ മറച്ചുവെച്ച മൃതദേഹങ്ങള്‍!